CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 25 Minutes 56 Seconds Ago
Breaking Now

ടിവി എക്‌സിക്യൂട്ടീവിനെ ഹണിട്രാപ്പില്‍ കുരുക്കി വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിക്കൊന്ന് കത്തിച്ച കേസില്‍ ആറ് വര്‍ഷം അകത്ത്; ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇന്ത്യന്‍ വംശജ ഇനി മേയറുടെ ഭാര്യയാകും; മുണ്ടില്‍ മാഹിലിന്റെ ഞെട്ടിക്കുന്ന വളര്‍ച്ച ലേബര്‍ നേതാവിന്റെ ചിറകിലേറി

ലൈംഗിക അപമാനത്തിന് പകരം വീട്ടാനാണ് ഗഗന്‍ദീപിനെ ബ്രൈറ്റണിലെ ഫ് ളാറ്റിലേക്ക് വിളിച്ചുവരുത്തി മാഹിലും കൂട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നത്

തെങ്കിലും ഒരു കേസില്‍ പെടുമെന്ന ഭയം നിങ്ങള്‍ക്കുണ്ടോ? അങ്ങിനെ സംഭവിച്ചാല്‍ ജീവിതം തഥൈവ എന്നതാണ് പൊതുവെ ആളുകളുടെ ആശങ്ക. എന്നാല്‍ ഒരുത്തനെ തല്ലിക്കൊന്ന് കത്തിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ആറ് വര്‍ഷം അകത്ത് കിടന്നിട്ടും മുണ്ടില്‍ മാഹിലിന്റെ ജീവിതത്തിന് ഒരു ചുക്കും സംഭവിച്ചില്ല. എന്നുമാത്രമല്ല മെച്ചപ്പെടുകയും ചെയ്തു. പ്രേമം തോന്നിയ സിഖ് ടിവി എക്‌സിക്യൂട്ടീവ് ഗഗന്‍ദീപ് സിംഗിനെയാണ് ഹണിട്രാപ്പില്‍ കുരുക്കി മുണ്ടില്‍ വരുതിയിലാക്കിയത്. മറ്റൊരാള്‍ക്കൊപ്പം ചേര്‍ന്ന് ഇയാളെ തല്ലിക്കൊന്ന് വൈദ്യുതി വയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കാറിന്റെ ബൂട്ടിലിട്ട് വാഹനം കത്തിച്ചാണ് ഇവര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്. 

ആറ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് 2012-ല്‍ മുണ്ടില്‍ മാഹിലിന് കോടതി വിധിച്ചത്. എന്നാല്‍ 2014-ല്‍ ലൈസന്‍സ് നേടി പുറത്തിറങ്ങി. പകുതി ശിക്ഷ മാത്രം അനുഭവിച്ച് പുറത്തിറങ്ങിയ മാഹില്‍ പുതിയ ജീവിതം കെട്ടിപ്പടുത്തു. പേഴ്‌സണല്‍ ട്രെയിനറായി മാറിയ ഇവര്‍ ലേബര്‍ പാര്‍ട്ടിയിലെ വളര്‍ന്നുവരുന്ന നേതാവായ വരീന്ദര്‍ സിംഗ് ബോലയെ വിവാഹവും ചെയ്തു. ലണ്ടനില്‍ അതിവേഗം വളരുന്ന ബറോയില്‍ നിയുക്ത മേയറാണ് ബോല. ഇദ്ദേഹം മേയറായി വിജയിച്ച് കയറിയാല്‍ പിന്നെ ഈ പദവിയുടെ സുഖസൗകര്യങ്ങളെല്ലാം മാഹിലിനും ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

കൊല്ലപ്പെട്ട ഗഗന്‍ദീപ് സിംഗിന്റെ കുടുംബമാണ് ഈ വളര്‍ച്ചയില്‍ ഏറ്റവും രോഷം രേഖപ്പെടുത്തുന്നത്. ശിക്ഷ പൂര്‍ത്തിയാക്കാതെ പുറത്തുവിട്ട ശേഷം മാന്യതയുടെ മുഖംമൂടിയണിഞ്ഞ് നടക്കാന്‍ അനുവദിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ഗഗന്‍ദീപിന്റെ സഹോദരി അമന്‍ദീപ് കൗര്‍ സിംഗ് പ്രതികരിച്ചു. 'ഈ സ്ത്രീ എന്റെ സഹോദരനെ മരണത്തിലേക്ക് ആനയിച്ചവളാണ്. എന്നിട്ടും മൂന്ന് വര്‍ഷം മാത്രം ജയില്‍ശിക്ഷയാണ് ലഭിച്ചത്. നാല് വര്‍ഷം മാത്രം പുറത്തിറങ്ങി നടന്നപ്പോഴേക്കും മേയറസാകാന്‍ ഒരുങ്ങുന്നു. ഔദ്യോഗിക പരിപാടികളില്‍ ഭര്‍ത്താവിനൊപ്പം മുണ്ടാല്‍ തിളങ്ങും. സഹോദരന്‍ ജീവിതം തുടങ്ങിയപ്പോള്‍ തട്ടിപ്പറിച്ചവര്‍ക്ക് ഇതിനുള്ള അര്‍ഹതയില്ല', അമന്‍ദീപ് വ്യക്തമാക്കി. 

തനിക്ക് നേരെ നടന്ന ലൈംഗിക അപമാനത്തിന് പകരം വീട്ടാനാണ് ഗഗന്‍ദീപിനെ ബ്രൈറ്റണിലെ ഫ് ളാറ്റിലേക്ക് വിളിച്ചുവരുത്തി മാഹിലും കൂട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നത്. ലണ്ടന്‍ ബറോയായ റെഡ്ബ്രിഡ്ജിലെ നിയുക്ത മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ ബോല ട്വീറ്റുകള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഭാര്യയുടെ തനിനിറം പുറത്തുവരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.