CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 7 Seconds Ago
Breaking Now

ബുധനാഴ്ച പ്രധാനമന്ത്രി കസേരയില്‍ തെരേസ മേയുടെ അന്തിമദിനമാകുമെന്ന മുന്നറിയിപ്പുമായി നം.10; ടോറി വിമത എംപിയുമായി സ്പീക്കറുടെ രഹസ്യ ചര്‍ച്ച; അട്ടിമറിക്ക് വഴിയൊരുങ്ങി

ആഴ്ചകള്‍ക്കുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടും, അതില്‍ നഷ്ടം ടോറി പാര്‍ട്ടിക്ക് തന്നെയാകും.

വരുന്ന ബുധനാഴ്ച തെരേസ മേയുടെ പ്രധാനമന്ത്രി കസേരയിലെ അവസാന ദിനമാകുമെന്ന മുന്നറിയിപ്പുമായി നം. 10. കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോ ടോറി വിമത എംപി ഡൊമിനിക് ഗ്രീവുമായി രഹസ്യ ചര്‍ച്ച നടത്തിയതിന് പിന്നാലെ ബ്രക്‌സിറ്റ് നടപ്പാക്കാനുള്ള അവകാശം എംപിമാര്‍ക്ക് കൈമാറുന്ന ഭേദഗതി അവതിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. അനതസാധാരണമായ രീതിയിലാണ് ഒരു എംപി സ്പീക്കറെ ഈ ഘട്ടത്തില്‍ നേരിട്ട് കാണുന്നത്. എന്നാല്‍ ബെര്‍കോവുമായി സംസാരിച്ചത് എന്തെന്ന് വെളിപ്പെടുത്താന്‍ ഗ്രീവ് തയ്യാറായില്ല. സ്പീക്കര്‍മാര്‍ സ്വന്തം നിലപാടുകളാണ് പ്രഖ്യാപിക്കുന്നതെന്നാണ് തന്റെ സന്ദര്‍ശനത്തിന് ഗ്രീവിന്റെ ന്യായീകരണം. 

പ്രധാനമന്ത്രി ബുധനാഴ്ചയ്ക്കുള്ളില്‍ പുറത്താകാനുള്ള സകല സാധ്യതകളുമുണ്ടെന്ന് പ്രധാനമന്ത്രി കാര്യാലയം മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച് ചൊവ്വാഴ്ച ബ്രക്‌സിറ്റ് കരാറില്‍ വോട്ടെടുപ്പ് നടക്കും. രണ്ട് പരാജയങ്ങള്‍ തുടര്‍ച്ചയായി ഏറ്റുവാങ്ങിയ ഘട്ടത്തിലാണ് മേയ് കരാറുമായി സഭയിലെത്തുന്നത്. രണ്ട് തോല്‍വിയിലും ലേബര്‍ പാര്‍ട്ടിക്കൊപ്പം പാര്‍ട്ടി വിമതര്‍ ചേര്‍ന്നാണ് ഭേദഗതികള്‍ പാസാക്കിയത്. അതുകൊണ്ട് തന്നെ ബ്രക്‌സറ്റ് കരാര്‍ വോട്ടിനിട്ട് തള്ളിയാല്‍ മേയ്ക്ക് മുന്നില്‍ രാജിയല്ലാതെ മറ്റ് വഴികള്‍ ഉണ്ടാകില്ല. പ്രധാനമന്ത്രിയെ പുറത്താക്കാന്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയാല്‍ രാജ്യം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് ഓര്‍മ്മിപ്പിച്ചു. 

ആഴ്ചകള്‍ക്കുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടും, അതില്‍ നഷ്ടം ടോറി പാര്‍ട്ടിക്ക് തന്നെയാകും. ബ്രസല്‍സില്‍ നിന്നും അധ്വാനിച്ച് നേടിയ ബ്രക്‌സിറ്റ് കരാര്‍ പാസാക്കാന്‍ ഇത് രണ്ടാം തവണയാണ് മേയ് എത്തുന്നത്. മേയെ പുറത്താക്കി പ്രധാനമന്ത്രി കസേര പിടിക്കാനാണ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം നേതാക്കളുടെയും ശ്രമം. പാര്‍ട്ടി അവിശ്വാസം പോലും ഇവര്‍ വിജയിച്ച് കയറിയിരുന്നു. എന്നാല്‍ ലേബര്‍ പാര്‍ട്ടിക്കൊപ്പം നിന്ന് തന്നെ പിന്നില്‍ നിന്നും കുത്തുന്ന അവസ്ഥ നേരിട്ടാല്‍ ബ്രക്‌സിറ്റ് നടപടികള്‍ സ്തംഭിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ ബ്രാണ്ടര്‍ ലൂവിസ് ചൂണ്ടിക്കാണിച്ചു. 

കരാര്‍ സഭയില്‍ പരാജയപ്പെട്ടാല്‍ ടോറി വിമതര്‍ക്കൊപ്പം ചേര്‍ന്ന് ഇയു കസ്റ്റംസ് യൂണിയനില്‍ ബ്രിട്ടനെ പിടിച്ചുകെട്ടും, അതുമല്ലെങ്കില്‍ സര്‍ക്കാരിനെ ലേബര്‍ പാര്‍ട്ടി താഴെയിറക്കും. രണ്ടായാലും മേയുടെ കാര്യം ബുദ്ധിമുട്ടിലാകും. 




കൂടുതല്‍വാര്‍ത്തകള്‍.