CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 12 Minutes 53 Seconds Ago
Breaking Now

കേസരിയുടെ കുതിപ്പ് ; നേടിയത് ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസ് കളക്ഷന്‍

ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണം നേടി അക്ഷയ്കുമാര്‍ നായകനായ 'കേസരി'. ആദ്യദിന കളക്ഷനില്‍ ഞെട്ടിച്ചിരിക്കുകയാണ് അനുരാഗ് സിംഗ് സംവിധാനം ചെയ്ത ചിത്രം. ബോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച റിലീസ്ദിന കളക്ഷന്‍ ഇപ്പോള്‍ കേസരിയുടെ പേരിലാണ്. രണ്‍വീര്‍ സിംഗ് നായകനായ 'ഗള്ളി ബോയ്'യുടെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. 19.40 കോടിയാണ് 'ഗള്ളി ബോയ്' റിലീസ്ദിവസം നേടിയതെങ്കില്‍ 21.50 കോടിയാണ് റിലീസ് ദിനത്തില്‍ വ്യാഴാഴ്ച കേസരി നേടിയിരിക്കുന്നത്.

'ഗോള്‍ഡ്' കഴിഞ്ഞാല്‍ അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഹോളി അവധിദിനത്തിലായിരുന്നു റിലീസ് എന്നതിനാല്‍ പല ഉത്തരേന്ത്യന്‍ പട്ടണങ്ങളിലും മാറ്റിനിയോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. എന്നാല്‍ ഒട്ടേറെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ലഭിച്ചു കേസരിക്ക്. ഗുജറാത്ത് മേഖലയിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കളക്ഷനെന്ന് ബോക്‌സ്ഓഫീസ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

1897ലെ 'സാരാഗര്‍ഹിയിലെ യുദ്ധ'ത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഹവില്‍ദാര്‍ ഇഷാര്‍ സിംഗ് എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. അഫ്ഘാന്‍ പോരാളികളുമായുള്ള യുദ്ധത്തില്‍ 36ാം സിഖ് റെജിമെന്റിനെ നയിക്കുന്ന കഥാപാത്രമാണ് ഇത്.

 




കൂടുതല്‍വാര്‍ത്തകള്‍.