CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 21 Seconds Ago
Breaking Now

റോച്ച്‌ഡേലിലെ വീട്ടില്‍ നഴ്‌സ് കൊല്ലപ്പെട്ട നിലയില്‍; മൂന്ന് മക്കളുടെ അമ്മയെ കുത്തിക്കൊന്നത്; കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 36-കാരന്‍ അറസ്റ്റില്‍; സംഭവം സഹോദരിയുടെ ദുരൂഹ മരണം നടന്ന് 8 വര്‍ഷത്തിന് ശേഷം

റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന സൈമ ആബിദിന് മൂന്ന് ചെറിയ മക്കളുണ്ട്

മൂന്ന് മക്കളുടെ അമ്മയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാകിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് ഭയന്നിരുന്ന സഹോദരിയെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ മരണം. 31-കാരി സൈമ ആബിദാണ് കൊല്ലപ്പെട്ടത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റോച്ച്‌ഡേലിലെ വീട്ടിലേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ 3ന് പോലീസ് എത്തുമ്പോഴാണ് സൈമയെ മരിച്ച നിലയില്‍ കാണുന്നത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 36-കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന സൈമ ആബിദിന് മൂന്ന് ചെറിയ മക്കളുണ്ട്. 2011-ല്‍ ഇവരുടെ സഹോദരി ചമാന്‍ ഷാന്‍ ലിറ്റില്‍ബറോയിലെ ഹോളിംഗ്‌വര്‍ത്ത് തടാകത്തില്‍ മുങ്ങിമരിച്ചിരുന്നു. തന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയുള്ളതായി പോലീസിനെ അറിയിച്ച് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മരണം. പാകിസ്ഥാനിലേക്ക് തിരികെ അയയ്ക്കുമെന്ന് ഷാന്‍ ആശങ്കപ്പെട്ടിരുന്നതായി ഇന്‍ക്വസ്റ്റ് വ്യക്തമാക്കി. 

ആബിദിന്റെ മരണത്തില്‍ കുടുംബം ഞെട്ടലിലാണെന്ന് ബന്ധുവായ ഫര്‍ഹത്ത് അബ്ബാസ് പ്രതികരിച്ചു. 'വളരെ നല്ല വ്യക്തിയായിരുന്നു ആബിദ്. മൂന്ന് ഭംഗിയുള്ള കുഞ്ഞുങ്ങളുണ്ട്. ജീവിതം ഇനിയുമേറെ മുന്നോട്ട് പോകാന്‍ ബാക്കിയുള്ളപ്പോഴാണ് ദുരന്തം. ഇപ്പോള്‍ ഞങ്ങള്‍ കണ്‍ഫ്യൂഷനിലും ആശങ്കയിലുമാണ്', അബ്ബാസ് കൂട്ടിച്ചേര്‍ത്തു. സഹോദരി മരിച്ച് എട്ട് വര്‍ഷത്തിന് പിന്നാലെ സൈമ ആബിദും മരിച്ചത് കുടുംബത്തിന് കനത്ത ആഘാതമാണെന്ന് ഇവരുടെ സുഹൃത്തും വെളിപ്പെടുത്തി. 

പത്ത് വര്‍ഷം മുന്‍പാണ് ആബിദ് പ്രണയവിവാഹം ചെയ്തത്. ഈ ബന്ധത്തിലാണ് ഒരു ആണ്‍കുട്ടിയും, രണ്ട് പെണ്‍മക്കളും ഉള്ളതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. പോലീസ് വാഹനങ്ങളും, ഹെലികോപ്ടറും സ്ഥലത്ത് എത്തിയതോടെയാണ് പ്രദേശവാസികള്‍ അപകടം മണത്തത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്നാണ് പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.