CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 42 Seconds Ago
Breaking Now

അവിഹിതബന്ധത്തില്‍ പിറന്ന ജാരസന്തതിയെന്ന് ഡിഎന്‍എ ടെസ്റ്റ് ഫലം; കെയര്‍ വര്‍ക്കറുടെ സമയം തെളിഞ്ഞു; 50 മില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ട്രസ്റ്റ് ഹോം എസ്‌റ്റേറ്റ് ഈ 31-കാരന് സ്വന്തം; അന്തരിച്ച കോടീശ്വര ഉടമയുടെ മകനെന്ന് തെളിഞ്ഞത് ജീവിതം മാറ്റിമറിച്ചു

50 മില്ല്യണ്‍ മൂല്യമുള്ള എസ്‌റ്റേറ്റ് ഉടമ മരിച്ചതോടെയാണ് ഡിഎന്‍എ ടെസ്റ്റ് വഴി ഈ കെയര്‍ ജീവനക്കാരനെ തേടിയെത്തിയത്

അവിഹിതബന്ധത്തില്‍ പിറന്ന ജാരസന്തതി എന്ന പേര് കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാകില്ല. പക്ഷെ 31-കാരന്‍ ജോര്‍ദാന്‍ അഡ്‌ലാര്‍ഡ് റോജേഴ്‌സിന് ഇത് ഏറെ സന്തോഷമുള്ള കാര്യമാണ്. ജാരസന്തതി എന്ന വിളിപ്പേര് ഇദ്ദേഹത്തിന് സമ്മാനിച്ച ഭാഗ്യം കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ച് പോകും. ബ്രിട്ടനിലെ ഏറ്റവും മികച്ച കണ്‍ട്രി എസ്‌റ്റേറ്റുകളില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷം മരിച്ച കോടീശ്വര ഉടമ ഇദ്ദേഹത്തിന്റെ പിതാവാണെന്ന് വ്യക്തമായതോടെ കൈയിലെത്തിയത്. കോണ്‍വാള്‍ ഹെല്‍സ്റ്റണില്‍ നിന്നുമുള്ള റോജേഴ്‌സ് ഇപ്പോള്‍ 1536 ഏക്കറുള്ള നാഷണല്‍ ട്രസ്റ്റ് പെന്റോസ് എസ്‌റ്റേറ്റിലേക്ക് താമസം മാറ്റിക്കഴിഞ്ഞു. 

50 മില്ല്യണ്‍ മൂല്യമുള്ള ഈ എസ്‌റ്റേറ്റ് ഉടമ ചാള്‍സ് റോജേഴ്‌സ് 62-ാം വയസ്സില്‍ മരിച്ചതോടെയാണ് ഡിഎന്‍എ ടെസ്റ്റ് വഴി ഈ കെയര്‍ ജീവനക്കാരനെ തേടിയെത്തിയത്. എട്ടാം വയസ്സ് മുതല്‍ കോടീശ്വര മുതലാളിയാണ് തന്റെ പിതാവെന്ന് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ജീവനക്കാരനായി പ്രവര്‍ത്തിച്ചുവന്ന ജോര്‍ദാന്‍ റോജേഴ്‌സ് സംശയിച്ചിരുന്നു. എന്നാല്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ചാള്‍സിന്റെ മരണവും കഴിഞ്ഞാണ് ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. ഡിഎന്‍എ ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ പിതാവ് ചെറുപ്പത്തില്‍ തന്നെ മുന്നോട്ട് വന്നെങ്കിലും പല കാരണങ്ങളാല്‍ അന്ന് അത് നടക്കാതെ പോയി. 

18 വയസ്സ് തികഞ്ഞപ്പോള്‍ ചാള്‍സ് തന്റെ സംശയം നേരിട്ടെത്തി അന്വേഷിച്ചു. അപ്പോള്‍ ഒരു സോളിസിറ്ററെ കൂട്ടി വരാനായിരുന്നു മറുപടി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചാള്‍സിനെ എസ്റ്റേറ്റിലെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ജീവിതകാലത്ത് ഈ പരിശോധന നടത്താമെന്ന ആഗ്രഹം പൊലിഞ്ഞു. പക്ഷെ ഇതിന് ശേഷം നടത്തിയ ടെസ്റ്റില്‍ ആ സ്ഥിരീകരണം എത്തി. ചാള്‍സിന്റെ മകനാണ് ജോര്‍ദാന്‍ എന്ന്! ചാള്‍സിന്റെ അമ്മ മകന്‍ മരിച്ച് രണ്ടാം ആഴ്ച മരണപ്പെടുകയും, സഹോദരന്‍ ക്യാന്‍സര്‍ ബാധിച്ചും മരിച്ചതോടെ കോടികള്‍ വിലമതിക്കുന്ന എസ്‌റ്റേറ്റിന്റെ അവകാശിയായി ജോര്‍ദാന്‍ മാത്രം അവശേഷിച്ചു. 

ഒരു ഡിഎന്‍എ ടെസ്റ്റ് കൊണ്ട് ജീവിതം മാറിമറിഞ്ഞ അത്ഭുതത്തിലാണ് ജോര്‍ദാന്‍ ഇപ്പോള്‍. എന്നാല്‍ മരണസമയം അടുത്തപ്പോഴേക്കും പിതാവ് ചാള്‍സ് സ്വന്തം കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാതെ ആഡംബര ഭവനത്തിലെ താമസം ഉപേക്ഷിച്ച് കാറിലായിരുന്നു കിടന്നിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഒരു പക്ഷെ മകനെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടാന്‍ കഴിയാതെ പോയ എന്തോ ഒന്ന് ആ പിതാവിനെ അലട്ടിയിരിക്കാം!




കൂടുതല്‍വാര്‍ത്തകള്‍.