CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 50 Seconds Ago
Breaking Now

ബാങ്കര്‍ & മെര്‍ച്ചന്റ്‌സ് മേലാളന്‍മാരുടെ ഡിന്നറിലേക്ക് ഗ്രീന്‍പീസ് പ്രക്ഷോഭക ഇരച്ചുകയറി; പ്രതിഷേധക്കാരിയെ കഴുത്തിന് കുത്തിപ്പിടിച്ച് ടോറി മന്ത്രി പുലിവാല് പിടിച്ചു; രാജിക്കായി മുറവിളി

സംഭവത്തില്‍ മാര്‍ക്ക് ഫീല്‍ഡ് സ്വയം ക്യാബിനറ്റ് ഓഫീസ് അന്വേഷണത്തിനായി ഹാജരായി

രാജ്യത്തെ പ്രമുഖ ബാങ്കര്‍മാര്‍ക്കും, മെര്‍ച്ചന്റ്‌സിനുമായി ഒരുക്കിയ ഡിന്നര്‍ പരിപാടിയില്‍ കടന്നുകയറിയ പ്രതിഷേധക്കാരെ കഴുത്തിന് പിടിച്ച് പുറത്താക്കുന്ന ടോറി മന്ത്രിയുടെ ദൃശ്യങ്ങള്‍ രാജ്യത്ത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ബലം പ്രയോഗിച്ച് പ്രതിഷേധക്കാരിയെ പുറത്താക്കിയ മന്ത്രി രാജിവെയ്ക്കണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയരുന്നത്. 

മാന്‍ഷന്‍ ഹൗസില്‍ നടന്ന വാര്‍ഷിക ഡിന്നറില്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് 'യുകെയിലെ രാഷ്ട്രീയത്തിന്റെ അവസ്ഥ' സംബന്ധിച്ച് പ്രഭാഷണം നടത്തുമ്പോഴാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്രീന്‍പീസ് പ്രതിഷേധക്കാര്‍ വേദിയില്‍ ഇരച്ചുകയറിയത്. പ്രതിഷേധക്കാര്‍ ഡിന്നര്‍ ടേബിളിന് ചുറ്റും അലഞ്ഞുനടക്കവെയാണ് ഒരു പ്രതിഷേധക്കാരി കണ്‍സര്‍വേറ്റീവ് എംപി മാര്‍ക്ക് ഫീല്‍ഡിന് സമീപത്തേക്ക് എത്തുന്നത്. 

ഇവരുടെ വരവ് ശ്രദ്ധിച്ച ഫീല്‍ ചാടിയേഴുന്നേറ്റ് പ്രതിഷേധക്കാരിയുടെ കഴുത്തില്‍ പിടിക്കുകയായിരുന്നു. ചുമരില്‍ ചേര്‍ത്ത് നിര്‍ത്തിയ ശേഷം ഇവരെ പുറത്തേക്ക് തള്ളി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രിക്കെതിരെ രോഷം ഇരമ്പുകയാണ്. ഒരു സ്ത്രീയോട് ഇത്തരത്തില്‍ മോശമായി പെരുമാറിയതിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം കത്തുന്നുണ്ട്. എന്നാല്‍ മന്ത്രിയുടെ പ്രതിരോധ നടപടിയെ പിന്തുണയ്ക്കാനും ആളുകളുണ്ടെന്നതിനാല്‍ വാദപ്രതിവാദങ്ങള്‍ രൂക്ഷമാണ്. 

സംഭവത്തില്‍ മാര്‍ക്ക് ഫീല്‍ഡ് സ്വയം ക്യാബിനറ്റ് ഓഫീസ് അന്വേഷണത്തിനായി ഹാജരായി. പ്രതിഷേധക്കാരിയോട് ഇദ്ദേഹം മാപ്പും അപേക്ഷിച്ചു. അതിഥികള്‍ ഭയന്ന് പോയതിനാല്‍ പെട്ടെന്ന് പ്രതികരിച്ച് പോയതാണെന്ന് ഫീല്‍ഡ് വ്യക്തമാക്കി. എന്നാല്‍ മന്ത്രിയെ സസ്‌പെന്‍ഡ് ചെയ്യുകയോ, പുറത്താക്കുകയോ വേണമെന്ന് ലേബര്‍ പാര്‍ട്ടിയും, ലിബറല്‍ ഡെമോക്രാറ്റുകളും ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.