CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 25 Minutes 2 Seconds Ago
Breaking Now

യെദ്യൂരപ്പ അടുത്ത മുഖ്യമന്ത്രിയാകണം ; ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയുമായി ശോഭ കരന്ദലജെ

ഉഡുപ്പി -ചിക്കമംഗ്ലൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപി ശോഭ കരന്ദലജെയാണ് പ്രാര്‍ത്ഥനയുമായി മൈസൂരിന് സമീപത്തെ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ എത്തിയത്.

ബിഎസ് യെദ്യൂരപ്പ കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയുമായി ബിജെപി എംപി. ഉഡുപ്പി -ചിക്കമംഗ്ലൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപി ശോഭ കരന്ദലജെയാണ് പ്രാര്‍ത്ഥനയുമായി മൈസൂരിന് സമീപത്തെ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ എത്തിയത്.

ക്ഷേത്രത്തിന്റെ ആയിരത്തൊന്ന് പടികള്‍ കയറുന്ന ശോഭയുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററില്‍ പങ്കുവച്ചു.

പതിനാറ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്നാണ് കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. കോണ്‍ഗ്രസില്‍ നിന്ന് 13ഉം ജെഡിഎസില്‍ നിന്ന് മൂന്ന് എംഎല്‍എമാരുമാണ് രാജിസമര്‍പ്പിച്ചിട്ടുള്ളത്.




കൂടുതല്‍വാര്‍ത്തകള്‍.