Breaking Now

പ്രധാനമന്ത്രിയുടെ വിവാഹം ചെയ്യാത്ത പങ്കാളിയായി ബാല്‍മൊറാലില്‍ രാജ്ഞിക്കൊപ്പം തങ്ങുന്ന ആദ്യ വ്യക്തിയാകാന്‍ ഒരുങ്ങി കാരി സിമണ്ട്‌സ്; ഇതല്ലേ ബെസ്റ്റ് ടൈം!

ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ വിവാഹിതയല്ലാത്ത പങ്കാളിക്ക് ഇത്തരമൊരു അവസരം

ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ചില നല്ല സമയങ്ങള്‍ ഉണ്ടാകാറുണ്ട്, ആ സമയത്ത് നല്ല കാര്യങ്ങളും വന്നുഭവിക്കും. കാരി സിമണ്ട്‌സ് എന്ന 31-കാരിയുടെ ജീവിതത്തില്‍ ആ സമയം ഇപ്പോഴാണെന്ന് തീര്‍ച്ച. അതല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വിവാഹം ചെയ്യാത്ത പങ്കാളിയായി സാക്ഷാല്‍ രാജ്ഞിക്കൊപ്പം തങ്ങാനുള്ള ആദ്യ അവസരം അവര്‍ക്ക് ലഭിക്കുമായിരുന്നില്ല. 

അടുത്ത മാസം രാജ്ഞിയുടെ സ്‌കോട്ടിഷ് എസ്‌റ്റേറ്റായ ബാല്‍മൊറാലില്‍ മറ്റ് രാജകുടുംബാംഗങ്ങള്‍ക്കൊപ്പം ചേരുമ്പോള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അനൗദ്യോഗിക സന്ദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ കാമുകി ഈ പരമ്പരാഗത സന്ദര്‍ശന വേളയില്‍ കൂട്ടിനുണ്ടാകും. രാജ്ഞിയ്ക്കും മറ്റ് രാജകുടുംബാംഗങ്ങള്‍ക്കും ഒപ്പം ബാര്‍ബെക്യുവിലും ഒത്തുചേരും. 

എല്ലാ വേനല്‍ക്കാലത്തും അബെര്‍ദീന്‍ഷയറിലെ ബാല്‍മൊറാല്‍ എസ്റ്റേറ്റില്‍ രാജ്ഞി സമയം ചെലവിടാന്‍ എത്തും. രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും ഇവിടെ ഒപ്പമുണ്ടാകും. സെപ്റ്റംബര്‍ മാസത്തിലെ ആഴ്ചാവസാനം പ്രധാനമന്ത്രിയെ ഇവിടേക്ക് ക്ഷണിക്കും. ഇക്കുറി ബോറിസ് ജോണ്‍സനൊപ്പം കാരി സിമണ്ട്‌സ് അതിഥിയായി എത്തുമ്പോള്‍ ബാല്‍മൊറാലില്‍ താമസിക്കാന്‍ അവസരം കിട്ടും. 

ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ വിവാഹിതയല്ലാത്ത പങ്കാളിക്ക് ഇത്തരമൊരു അവസരം സിദ്ധിക്കുന്നത്. ബോറിസിന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയാണ് പ്രധാനമന്ത്രി കാമുകിയെ ഒപ്പം കൂട്ടിയത്. 




കൂടുതല്‍വാര്‍ത്തകള്‍.