CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 55 Minutes 5 Seconds Ago
Breaking Now

ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും, മര്‍ദ്ദനവും നേരിട്ട ഭാര്യയ്ക്ക് നിയമം സുരക്ഷ നല്‍കിയില്ല; വീട്ടില്‍ അതിക്രമിച്ച് കടന്ന ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു; ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ വിട്ടയച്ച് പോലീസ് കൊലപാതകത്തിന് വഴിയൊരുക്കി

ഭാര്യയെ സമീപിക്കരുതെന്ന കോടതി ഉത്തരവൊന്നും അലന്‍ കാര്യമാക്കിയിരുന്നില്ല

ഗാര്‍ഹിക പീഡനങ്ങള്‍ സംഭവിക്കുന്നതായി വിവരം ലഭിച്ചാല്‍ അത് തടയുകയാണ് നിയമവ്യവസ്ഥകളുടെ ഉത്തരവാദിത്വം. എന്നാല്‍ ലൈംഗിക പീഡനം വരെ നടന്നതായി പരാതി ലഭിച്ചിട്ടും പ്രതിയെ ചോദ്യം ചെയ്ത് വിട്ടയച്ച പോലീസ് വഴിയൊരുക്കിയത് കൊലപാതകത്തിന്! വീട്ടില്‍ അതിക്രമിച്ച് കടന്ന് ഭാര്യയെ കാത്തിരുന്ന ഭര്‍ത്താവ് ഇവരെ മര്‍ദ്ദിച്ചും, ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് വ്യക്തമാക്കി. 

കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തിനിടെ 12 തവണയെങ്കിലും 49-കാരി കേ മാര്‍ട്ടിന്‍ ഭര്‍ത്താവ് അലനില്‍ നിന്നും ഗാര്‍ഹിക പീഡനം നേരിട്ടിരുന്നു. അടുത്തിടെ ലൈംഗിക പീഡനത്തിനും, ഗാര്‍ഹിക പീഡനത്തിനും ഇവര്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയും ചെയ്തു. പീഡനക്കേസില്‍ അലനെ ചോദ്യം ചെയ്ത ശേഷം നോര്‍ത്തംബ്രിയ പോലീസ് വീടിന്റെ താക്കോല്‍ കൈമാറി. 13 ദിവസത്തിന് ശേഷം കോടതി ഉത്തരവ് ലംഘിച്ച് സണ്ടര്‍ലാന്‍ഡിലെ വീട്ടിലെത്തിയ അലന്‍ കേ മാര്‍ട്ടിന്‍ ജോലി കഴിഞ്ഞ് തിരിച്ചെത്താന്‍ കാത്തിരുന്നു. 

ഫാമിലി കോടതിയില്‍ നിന്നും ഭര്‍ത്താവിനെതിരെ നോണ്‍-മോളസ്‌റ്റേഷന്‍ ഓര്‍ഡര്‍ നേടിയിരുന്ന കെയര്‍ വര്‍ക്കര്‍ വീട്ടില്‍ കാത്തിരിക്കുന്ന ദുരന്തത്തെക്കുറിച്ച് മനസ്സിലാക്കിയില്ല. ബ്രിക്ക്‌ലെയറായ മാര്‍ട്ടിന്‍ ഭാര്യയെ അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. ഇതിന് ശേഷം ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. കേ മാര്‍ട്ടിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ പോലീസ് നടപടിക്രമങ്ങള്‍ പോലീസ് കണ്ടക്ട് ഇന്റിപെന്‍ഡന്റ് ഓഫീസിനെ അറിയിച്ചിട്ടുണ്ട്. 

ഭാര്യയെ സമീപിക്കരുതെന്ന കോടതി ഉത്തരവൊന്നും അലന്‍ കാര്യമാക്കിയിരുന്നില്ല. ഇത്തരം ഗാര്‍ഹിക പീഡനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ ഹോം ഓഫീസ് സെക്രട്ടറി പ്രീതി പട്ടേല്‍ ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.