CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 35 Seconds Ago
Breaking Now

നുണ അടിച്ചിറക്കേണ്ടെന്ന് അയല്‍ക്കാര്‍ക്ക് താക്കീത്; കശ്മീരിനെ പുനര്‍നിര്‍മ്മിക്കാന്‍ എല്ലാ ഇന്ത്യക്കാരും മുന്നിട്ടിറങ്ങണം; കോണ്‍ഗ്രസിന് കണ്‍ഫ്യൂഷനെന്ന് പ്രധാനമന്ത്രി മോദി

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ അഭിലാഷങ്ങളും, സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നത് കൂടിയാണ് തീരുമാനം', പ്രധാനമന്ത്രി മോദി പറഞ്ഞു.

ഒരു പുതിയ കശ്മീര്‍ കെട്ടിപ്പടുക്കാന്‍ എല്ലാ ഇന്ത്യക്കാരും മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശകങ്ങളായി ദുരനുഭവങ്ങള്‍ നേരിടുന്ന സംസ്ഥാനത്തെ ജനങ്ങളെ ചേര്‍ത്തുനിര്‍ത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവഴി താഴ്‌വരയെ വീണ്ടും സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

പുതിയ കശ്മീരിനെ പടുത്തുയര്‍ത്താന്‍ രാജ്യത്തിന് സമയം വന്നിരിക്കുന്നതായി മഹാരാഷ്ട്രയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ നിന്നും രാഷ്ട്രീയ ലാഭം നേടാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമമെന്നും മോദി ആരോപിച്ചു. 

'രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്ന തീരുമാനമാണ് കൈക്കൊണ്ടത്. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ അഭിലാഷങ്ങളും, സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നത് കൂടിയാണ് തീരുമാനം', പ്രധാനമന്ത്രി മോദി പറഞ്ഞു. 

അതിര്‍ത്തിയില്‍ നിന്നും അവിശ്വാസവും, അക്രമവും പ്രോത്സാഹിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ മോദി വിമര്‍ശിച്ചു. അസ്ഥിരതയും, അവിശ്വാസവും പടര്‍ത്താന്‍ ശ്രമമുണ്ടെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കണ്‍ഫ്യൂഷന്‍ മനസ്സിലാകും. ശരത് പവാര്‍ പോലും പാകിസ്ഥാനെ പിന്തുണയ്ക്കുന്നു. ലോകത്ത് എല്ലാവര്‍ക്കും അറിയാം ഭീകരവാദ ഫാക്ടറികള്‍ എവിടെ പ്രവര്‍ത്തിക്കുന്നുവെന്ന്, മോദി കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.