CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 41 Minutes 18 Seconds Ago
Breaking Now

ഇന്ത്യയെ തള്ളി പാകിസ്ഥാനൊപ്പം നിന്നു ; പാം ഓയില്‍ ഇറക്കുമതി വെട്ടിക്കുറച്ച് ഇന്ത്യയുടെ മറുപടി

കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ നടത്തിയ പരമാര്‍ശമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്

ജമ്മുകാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ പിന്തുണച്ച മലേഷ്യയ്ക്ക് ചുട്ട മറുപടി നല്‍കാനൊരുങ്ങി ഇന്ത്യ. മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന പാം ഓയില്‍ ഉള്‍പ്പടെയുള്ള എണ്ണ ഉത്പന്നങ്ങളുടെ നിയന്ത്രണമേര്‍പ്പെടുത്തിയാണ് ഇന്ത്യ മറുപടി നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍വ്യവസായ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ നടത്തിയ പരമാര്‍ശമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. വാണിജ്യ വ്യവസായ മന്ത്രാലയങ്ങള്‍ തമ്മില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി പ്രതികരിച്ചു. മലേഷ്യയില്‍ നിന്ന് പാം ഓയില്‍ നിര്‍ത്തി ഇന്തോനേഷ്യ, അര്‍ജന്റീന, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പാം ഓയില്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും പാം ഓയില്‍ ആണ്.എന്നാല്‍ മലേഷ്യയില്‍ നിന്ന് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയാലും ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. മലേഷ്യന്‍ പാം ഓയില്‍ കയറ്റുമതിയില്‍ ഉണ്ടായേക്കാവുന്ന കുറവ് പരിഹരിക്കുന്നതിന് അര്‍ജന്റീനയില്‍ നിന്നുള്ള സോയോയില്‍, യുക്രെയിനില്‍ നിന്നുള്ള സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി വര്‍ധിപ്പിച്ചാല്‍ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

മലേഷ്യയില്‍ നിന്നുള്ള പാം ഓയില്‍ ഇറക്കുമതി കുറച്ചാല്‍ ഫലത്തില്‍ അത് ഇന്തോനേഷ്യയ്ക്കും നേട്ടമായേക്കും. ഇന്ത്യ പാം ഓയില്‍ വാങ്ങുന്നത് വര്‍ധിപ്പിക്കണമെന്ന് ഇന്തോനേഷ്യ ആഗ്രഹിക്കുന്നു. പകരമായി ഇന്ത്യയില്‍ നിന്ന് ഇന്തോനേഷ്യ പഞ്ചസാര വാങ്ങും.

ഇന്ത്യ കാശ്മീരില്‍ അധിനിവേശം നടത്തിയെന്നും പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നുമായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം

 




കൂടുതല്‍വാര്‍ത്തകള്‍.