CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 40 Seconds Ago
Breaking Now

ഇന്ത്യയില്‍ ഐഎസ്എല്‍ ആവേശം; എന്നിട്ടും ലോകഫുട്‌ബോളില്‍ പിന്നോക്കം; ഫിഫ റാങ്കിംഗില്‍ 106ാം സ്ഥാനത്ത്

ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം രണ്ട് സ്ഥാനങ്ങള്‍ താഴ്ന്ന് 106ാം റാങ്കിലെത്തി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് തുടക്കമായ സാഹചര്യത്തില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തില്‍ ഇരിക്കവെ ഇന്ത്യന്‍ ഫുട്‌ബോളിന് നിരാശാജനകമായ വാര്‍ത്ത. ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം രണ്ട് സ്ഥാനങ്ങള്‍ താഴ്ന്ന് 106ാം റാങ്കിലെത്തി. ഈ മാസം ആദ്യം താഴ്ന്ന റാങ്കിലുള്ള ബംഗ്ലാദേശിന് എതിരെ 11 സമനില വഴങ്ങിയ ശേഷം പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യ രണ്ട് സ്ഥാനം പിന്നോട്ട് പോയത്. 

സെപ്റ്റംബറില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിന് എതിരെ 00 സമനില പിടിച്ചതിന്റെ ആവേശം വിട്ടുമാറും മുന്‍പായിരുന്നു ദുര്‍ബലരായ ബംഗ്ലാദേശിന് എതിരെയുള്ള സമനില. ആ സമയത്ത് 187ാം റാങ്കുകാരോട് സമനില വഴങ്ങിയതോടെയാണ് 104ാം റാങ്കില്‍ നിന്ന് പുതിയ പട്ടികയില്‍ 106ാം സ്ഥാനത്തേക്ക് ഇറങ്ങിയത്. 

എന്നാല്‍ ഈ സമനിലയുടെ ബലത്തില്‍ ബംഗ്ലാദേശ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 184ാം റാങ്കിലെത്തി. ഇന്ത്യ ഖത്തറിന് എതിരെ സമനില പിടിച്ചത് പോലെ വമ്പന്‍ സംഭവമാണ് തങ്ങളുടെ സമനിലയെന്ന് ബംഗ്ലാദേശ് ഹെഡ് കോച്ച് ജാമി ഡേ പ്രതികരിച്ചു. 

 

അതേസമയം ഫിഫ പട്ടികയില്‍ ബെല്‍ജിയം ഒന്നാം റാങ്കില്‍ തുടര്‍ന്നു. ഫ്രാന്‍സ്, ബ്രസീല്‍ എന്നിവരാണ് രണ്ടും, മൂന്നും റാങ്കുകളില്‍. ഇംഗ്ലണ്ട്, ഉറുഗ്വായ്, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ എന്നിവരാണ് ആദ്യ പത്തിലെ മറ്റ് ടീമുകള്‍. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.