CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 57 Minutes 45 Seconds Ago
Breaking Now

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടാന്‍ എന്‍സിപി ; ത്രികക്ഷി സര്‍ക്കാരിനുള്ള ശ്രമവുമായി പവാര്‍

ശിവസേന എന്‍.സി.പി സഖ്യ സര്‍ക്കാരില്‍ കോണ്‍ഗ്രസും പങ്കാളിയാകണമെന്നാണ് ശരദ് പവാറിന്റെ നിലപാട്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനിശ്ചിതത്വത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളില്‍ സജീവമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്  എന്‍.സി.പി സഖ്യവുമായി ചേര്‍ന്ന് പൊതു മിനിമം പരിപാടി ആലോചിക്കുമെന്ന് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ശേഷം ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് വിശദമായ ചര്‍ച്ച തുടരുമെന്ന് കോണ്‍ഗ്രസും എന്‍.സി.പിയും വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസ്  എന്‍.സി.പി  ശിവസേന സഖ്യത്തിന് സാദ്ധ്യതയില്ലെന്നും തങ്ങള്‍ തന്നെ സര്‍ക്കാരുണ്ടാക്കുമെന്നും അവകാശപ്പെട്ട് ബിജെപിയും രംഗത്തു വന്നു.

ശിവസേന എന്‍.സി.പി സഖ്യ സര്‍ക്കാരില്‍ കോണ്‍ഗ്രസും പങ്കാളിയാകണമെന്നാണ് ശരദ് പവാറിന്റെ നിലപാട്. ശിവസേന ബി.ജെ.പിയോട് ആവശ്യപ്പെട്ടത് പോലെ 50:50 ഫോര്‍മുല ശരത് പവാറും മുന്നോട്ട് വച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷത്തിന് ശേഷം കൈമാറണമെന്നാണ് ആവശ്യം. മൂന്ന് പാര്‍ട്ടികള്‍ക്കും 14 വീതം മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കണം. എന്‍.സി.പിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടും. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കണം. ഇതൊക്കെയാണ് ശരദ് പവാര്‍ കോണ്‍ഗ്രസിന് മുന്‍പാകെ വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍.അതേസമയം, രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരുണ്ടാക്കാനായി കൃത്യമായ ഭൂരിപക്ഷവുമായി ഗവര്‍ണറെ സമീപിച്ചാല്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കേണ്ടി വരും. ഇക്കാര്യം ബി.ജെ.പി നേതാക്കള്‍ വരെ സമ്മതിക്കുന്നു. രാഷ്ട്രപതി ഭരണം സാങ്കേതികമായ കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. നിലവില്‍ ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.എന്നാല്‍, ഗവര്‍ണര്‍ തങ്ങള്‍ക്ക് അധിക സമയം നല്‍കാതിരുന്നത് ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഇന്ന് രാവിലെ 10.30ന് കോടതി പരിഗണിച്ചേക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ ഇന്നലെ രാത്രി എട്ടരവരെ നല്‍കിയ സമയം മതിയാകില്ലെന്നും ഒരു ദിവസം കൂടി വേണമെന്നും എന്‍.സി.പി ഇന്നലെ രാവിലെ 11.30ന് കത്തു നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ ഉച്ചയോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.