CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 30 Minutes 37 Seconds Ago
Breaking Now

യുക്മ യൂത്ത് അക്കാഡമിക്' അവാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 17 ഞായര്‍.......... എ ലെവല്‍ ജി സി എസ് ഇ അപേക്ഷകരില്‍ ആദ്യ പത്ത് സ്ഥാനക്കാര്‍ക്ക് വീതം അവാര്‍ഡുകള്‍ നല്‍കുന്നു

യുവജങ്ങളില്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികള്‍ ബര്‍മിംഗ്ഹാമില്‍ നടക്കും. നവംബര്‍ 23 ശനിയാഴ്ച  വൂള്‍വര്‍ഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുവജന കണ്‍വന്‍ഷനില്‍ ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ മികവുതെളിയിച്ച വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള പ്രചോദനാത്മക പ്രഭാഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി നടത്തും. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരം ഒരുക്കിക്കൊണ്ടാണ് പരിശീലനക്കളരി വിഭാവനം ചെയ്തിരിക്കുന്നത്.

 

കഴിഞ്ഞ അദ്ധ്യായന വര്‍ഷം ജി സി എസ് ഇ, എലെവല്‍ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച് അവാര്‍ഡുകള്‍ നല്‍കി യുക്മ ആദരിക്കുന്നതാണ്. ഏതൊരു യു കെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഈ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി 2019 ല്‍ GCSE, ALevel പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളോ അവരുടെ രക്ഷിതാക്കളോ ആണ് അപേക്ഷിക്കേണ്ടത്. ഇതിനായി uukmayouth10@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പികള്‍ അയക്കേണ്ടതാണ്.  

 

അപേക്ഷിക്കുന്നവരില്‍ മുന്‍നിരയില്‍ എത്തുന്ന പത്ത് വിദ്യാര്‍ത്ഥികള്‍ വീതം അവാര്‍ഡിന് അര്‍ഹരാകുന്നു എന്നതാണ് 'യുക്മ യൂത്ത് അക്കാഡമിക്' അവാര്‍ഡിന്റെ ഏറ്റവും വലിയ സവിശേഷത. പത്താം വാര്‍ഷികം ആഘോഷിക്കുന്ന യുക്മ പുതു തലമുറയ്ക്ക് നല്‍കുന്ന സ്‌നേഹോപഹാരം എന്ന നിലയിലാണ് ആദ്യസ്ഥാനക്കാരായ പത്തുപേര്‍ക്ക് വീതം അവാര്‍ഡുകള്‍ നല്‍കാനുള്ള തീരുമാനം. അപേക്ഷയോടൊപ്പം അഡ്രസ്സും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നതിനായി അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബര്‍ 17 ഞായറാഴ്ച വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതായി യുക്മ ദേശീയ യുവജനദിനത്തിന്റെയും അവാര്‍ഡ് ദാനത്തിന്റെയും ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സെലിന സജീവ്, ഡോ.ബിജു പെരിങ്ങത്തറ എന്നിവര്‍ അറിയിച്ചു.

 

മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ആണ് ദേശീയ യുവജന ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. മാഞ്ചസ്റ്ററില്‍ നടന്ന പത്താമത് യുക്മ ദേശീയ നാഷണല്‍ കലാമേളയില്‍ അസോസിയേഷന്‍ വിഭാഗത്തില്‍ ചാമ്പ്യന്മാരായ ബി സി എം സി യുടെ നേതൃത്വം പരിപാടികള്‍ക്ക് മാറ്റുകൂട്ടും എന്നതില്‍ സംശയമില്ല. പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള യു കെ മലയാളികളായ ഏതൊരു വിദ്യാര്‍ത്ഥിക്കും യുവജന പരിശീലക്കളരിയില്‍ പങ്കെടുക്കാവുന്നതാണ്. പരമാവധി വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് ദേശീയ യുവജനദിന പരിപാടികള്‍ വിജയമാക്കുവാന്‍ റീജിയണല്‍  അസോസിയേഷന്‍ ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

 

രാവിലെ പത്തുമണിമുതല്‍ വൈകുന്നേരം നാല് മണിവരെ ആണ് യുവജന പരിശീലക്കളരി നടക്കുന്നത്. പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ പത്ത് പൗണ്ട് പ്രവേശന ഫീസ് നല്‍കേണ്ടതാണ്. ഭക്ഷണം സംഘാടകര്‍ ക്രമീകരിക്കുന്നതായിരിക്കും. പങ്കെടുക്കുന്നവര്‍ 9:30 ന് തന്നെ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. യുവജനദിന പരിപാടികളോടനുബന്ധിച്ച് നവംബര്‍ 23 ന് തന്നെ ആയിരിക്കും അവാര്‍ഡ് ദാനവും നടക്കുക.

 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.