CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 9 Minutes 26 Seconds Ago
Breaking Now

തിന്മയ്‌ക്കെതിരെ തീയായി ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ്. യൂറോപ്പില്‍ വന്‍ ഒരുക്കങ്ങള്‍.അയര്‍ലണ്ടില്‍ പ്രത്യേക മരിയന്‍ പ്രദക്ഷിണം 21 ന്

ഡബ്ലിന്‍ : റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇന്റര്‍ നാഷണല്‍ യൂത്ത് കോണ്‍ഫറസിനൊരുക്കമായി 21 ന് അയര്‍ലണ്ടില്‍ പ്രത്യേക മരിയന്‍ പ്രദക്ഷിണം.

മുപ്പത്തിമൂന്ന് ദിവസത്തെ മരിയന്‍ സമര്‍പ്പണ പ്രാര്‍ത്ഥനാ യജ്ഞം വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു . ക്രിസ്തീയ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വര്‍ത്തമാന കാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാന്‍ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാര്‍ഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയില്‍ നയിക്കാന്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കള്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് അയര്‍ലണ്ടിലെ ഡബ്ലിനിലാണ്  ഡിസംബര്‍ 27 മുതല്‍ 30 വരെ നടക്കുക .

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക പ്രശസ്ത വചനപ്രഘോഷകന്‍ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോണ്‍ഫറന്‍സ് നയിക്കും.

അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അല്‍ഫോന്‍സ് കുള്ളിനന്‍, സീറോ മലബാര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകന്‍ ഫാ.സോജി ഓലിക്കലും ഫാ.വട്ടായിലിനൊപ്പംചേരും.

യൂത്ത് കോണ്‍ഫറന്‍സിനൊരുക്കമായി മുപ്പത്തിമൂന്ന് ദിവസത്ത മരിയന്‍ സമര്‍പ്പണ പ്രാര്‍ത്ഥനായജ്ഞം അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

നവമ്പര്‍ 21 ന് വ്യാഴാഴ്ച  പ്രത്യേക മരിയന്‍ ജപമാല പ്രദക്ഷിണം നടക്കും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് അയര്‍ലണ്ടിലെ എല്ലാ സ്ഥലങ്ങളിലും അന്നേദിവസം മരിയന്‍ പ്രദക്ഷിണം എത്തിച്ചേരും.

ഫാ.ഷൈജു നടുവത്താനിയില്‍, ശുശ്രൂഷകരായ  ജോസ് കുര്യാക്കോസ്, ഷിബു കുര്യന്‍, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോണ്‍ഫറസിലേക്ക് www.afcmteamireland.org  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

21 നടക്കുന്ന പ്രത്യേക മരിയന്‍ പ്രദക്ഷിണത്തിലേക്ക് സംഘാടകരായ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

 സോണിയ 00353879041272

 ആന്റോ 00353870698898

സില്‍ജു 00353863408825.

 




കൂടുതല്‍വാര്‍ത്തകള്‍.