CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 9 Minutes 30 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്ററില്‍ നടന്നു

ലെസ്റ്റര്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നിലവില്‍ ഉണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും  പുതുതായി നിലവില്‍ വന്ന ആദ്യ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു . രാവിലെ യാമപ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ .ഡോ .ആന്റണി ചുണ്ടെലിക്കാട്ട് സ്വാഗതം ആശ്വസിച്ചു . രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  സമ്മേളനം ഉത്ഘാടനം ചെയ്തു .

പാസ്റ്ററല്‍ കൗണ്‌സിലിന്റെ ഉത്തരവാദതിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന ചോദന മിശിഹായോടും , അവിടുത്തെ ശരീരമായ തിരു സഭയോടുമുള്ള സ്‌നേഹമായിരിക്കണം. അള്‍ത്താരയിലേക്കും അള്‍ത്താരക്ക് ചുറ്റുമായി മിശിഹയോന്മുഖമായി നിലയുറപ്പിക്കുന്ന സംവിധാനവുമാണത് . മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു . കത്തോലിക്ക സഭയിലെ  24  വ്യക്തിസഭകളും തനത് വിശ്വാസവും , ആധ്യാത്മികതയും , ദൈവ വിശ്വാസവും . ശിക്ഷണക്രമവും മനസിലാക്കുകയും  അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ് സഭ ഈ ലോകത്തില്‍ അവളുടെ ദൗത്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .  റെവ .ഡോ ടോം ഓലിക്കരോട്ട് സമ്മേളനത്തില്‍  മുഖ്യ പ്രഭാഷണം നടത്തി  . രൂപത ചാന്‍സിലര്‍ റെവ. ഡോ . മാത്യു പിണക്കാട്ട് , ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ. ജോ മൂലച്ചേരി വി സി ,ട്രസ്റ്റീ ശ്രീ സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു , തുടര്‍ന്ന് നടന്ന ഗ്രൂപ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി ശ്രീ റോമില്‍സ് മാത്യു അവതരിപ്പിച്ചു  , ജോയിന്റ് സെക്രെട്ടറി ശ്രീമതി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു  . ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍  ശേഷം വിവിധ ഗ്രൂപ്പുകള്‍ ക്രോഡീകരിച്ച  ആശയങ്ങള്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍  സമ്മേളനത്തില്‍ അവതരിപ്പിച്ചു. ട്രസ്റ്റീ ആന്‍സി ജാക്‌സണ്‍ മോഡറേറ്റര്‍ ആയിരുന്നു  . ഡോ മാര്‍ട്ടിന്‍ ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു  ,തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച  വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിച്ചത് .

 

 

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.