CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 30 Minutes 58 Seconds Ago
Breaking Now

ഒരു വടക്കന്‍ വീരഗാഥ കഴിഞ്ഞ് 30 വര്‍ഷത്തിന് ശേഷം മാമാങ്കം , മമ്മൂട്ടി അത്ഭുതപ്പെടുത്തുന്നു.. വിമര്‍ശിക്കുന്നവര്‍ ഇതെല്ലാം അറിയണം

ഒരു വടക്കന്‍ വീരഗാഥ കണ്ട് രോമാഞ്ചമുണ്ടായവരാണ് നാം. ആ ചിത്രം കഴിഞ്ഞ് 30 വര്‍ഷം കഴിഞ്ഞാണ് മമ്മൂട്ടി മാമാങ്കത്തില്‍ ചരിത്ര പ്രാധാന്യമുള്ള വേഷം ചെയ്യുന്നത്. വാര്‍ധക്യം കൊണ്ട് വേഷം നന്നായി ചെയ്തില്ലെന്നും സ്‌ത്രൈണ വേഷം കുളമായി എന്നുമെല്ലാം വിമര്‍ശിക്കുന്ന പല കമന്റുകളും കണ്ടു. സിനിമ കാണാത്തവരാകാം ഈ വിമര്‍ശനത്തിന് പിന്നില്‍.

യുകെയില്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ തന്നെ കാണാന്‍ തീരുമാനിച്ചതും അതുകൊണ്ടാണ്. വന്‍ ബഡ്ജറ്റില്‍ ഒരുപാട് പേരുടെ കഷ്ടപ്പാടില്‍ ഇറങ്ങിയ ചിത്രം.. റിലീസ് ചെയ്യും മുമ്പേ പടത്തിന്റെ മോശം റിവ്യൂ എഴുതിയവരുണ്ട്... സോഷ്യല്‍മീഡിയയില്‍ എന്തും എഴുതിപിടിപ്പിക്കുന്ന ചിലരുടെ സ്വഭാവം കാണുമ്പോള്‍ ലജ്ജ തോന്നുന്നു. നല്ലതിനെ നല്ലതായും ചീത്തതിനെ ചീത്തയായും കാണാന്‍ കഴിയണം. എല്ലാത്തിനേയും വിമര്‍ശിക്കുമ്പോള്‍ ആ വിമര്‍ശനം അര്‍ത്ഥവത്താകില്ല.

മമ്മൂട്ടി ഒരു അത്ഭുതമാണ്. മാറ്റമില്ലാത്ത താരം. മാമാങ്കം എന്ന വലിയ ഫ്രെയ്മിനെ കൊച്ചു കഥയില്‍ ഒരുക്കി രസകരമായി ചിത്രീകരിച്ചു. കഥപറഞ്ഞ രീതി മികച്ചതായിരുന്നു. വലിയൊരു ചിത്രമെന്ന് പറയാനാകില്ലെങ്കിലും വിജയിക്കാന്‍ പറ്റിയ ചേരുവകള്‍ ചേര്‍ത്ത് നല്ലൊരു കലാ സൃഷ്ടി. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍ , കനിഹ,അനു സിതാര അങ്ങനെ താരങ്ങളുടെ പ്രകടനമെല്ലാം മികച്ചതായിരുന്നു...

പറയാതെ വയ്യ. ഒരു പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയുടെ നിര്‍മ്മാണത്തില്‍ ഒരുപാട് പേരുടെ കഷ്ടപ്പാടില്‍ ഒരുങ്ങിയ ചിത്രം.. എന്തിനാണ് ഈ നെഗറ്റീവ് കമന്റുകള്‍ എന്നു മനസിലാകുന്നില്ല. സിനിമയെ കണ്ട ശേഷം മാത്രം വിലയിരുത്തൂ.. അത് ഒരുപാട് പേരുടെ സ്വപ്നമാണ്. പ്രതീക്ഷയാണ്..

 

 




കൂടുതല്‍വാര്‍ത്തകള്‍.