CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 2 Seconds Ago
Breaking Now

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന പ്രമുഖര്‍ മമതയുടെ നായ്ക്കളാണ് ; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

പൗരത്വ നിയമങ്ങളെ എതിര്‍ക്കുന്ന ഇതേ ആളുകള്‍ കൂട്ട ബലാത്സംഗത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും നിശബ്ദരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൗരത്വ നിയമ ഭേദഗതിയെയും എന്‍ആര്‍സിയെയും എതിര്‍ക്കുന്ന പ്രമുഖര്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നായകളാണെന്ന് ബിജെപി നേതാവും എംപിയുമായ സൗമിത്ര ഖാന്‍. 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പ് വേളയില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് സൗമിത്ര ഖാന്‍.പൗരത്വ നിയമ ഭേദഗതിയെയും എന്‍ആര്‍സിയെയും കുറിച്ച് ധാരണയില്ലാത്ത പ്രശസ്ത വ്യക്തികള്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണെന്നും സൗമിത്ര ഖാന്‍ പറയുന്നു. 'ഇത്തരത്തില്‍ പ്രതിഷേധിക്കുന്നവര്‍ മമത ബാനര്‍ജിയുടെ നായകളാണ്' ബിഷ്ണുപൂര്‍ എംപിയായ ഖാന്‍ പറഞ്ഞു. പൗരത്വ നിയമങ്ങളെ എതിര്‍ക്കുന്ന ഇതേ ആളുകള്‍ കൂട്ട ബലാത്സംഗത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും നിശബ്ദരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പശ്ചിമബംഗാളില്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ചലച്ചിത്ര താരങ്ങളും, സംവിധായകരും പാട്ടുകാരും തുടങ്ങി വിവിധ കലാ സാംസ്‌കാരിക തലങ്ങളിലുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എംപിയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

നേരത്തെ പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടതെന്ന് ബിജെപി പശ്ചിമബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞത് വിവാദമായിരുന്നു. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാരെ പട്ടികളെ പോലെ വെടിവെച്ച് കൊന്നെന്ന രീതിയിലായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പ്രസംഗം. എന്നാല്‍ ഇത് യുപിയല്ല ബംഗാളാണെന്നായിരുന്നു മമത ബാനര്‍ജി അന്ന് മറുപടി നല്‍കിയത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.