CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 4 Minutes 40 Seconds Ago
Breaking Now

യുകെയില്‍ 24 മണിക്കൂറിനിടെ 56 മരണങ്ങള്‍; മരണസംഖ്യ 233; ഏറ്റവും പ്രായം കുറഞ്ഞ ഇരയ്ക്ക് 41 വയസ്സ്; ബ്രിട്ടനില്‍ കൊറോണാവൈറസ് പോസിറ്റീവായി 5018 പേര്‍; പകര്‍ച്ചവ്യാധി കുതിച്ചുയരുമ്പോഴും മദ്യം വാങ്ങിക്കൂട്ടി ജനം!

രാവിലെ 5 മണിക്ക് വരെ ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്

യുകെയിലെ കൊറോണാവൈറസ് മരണനിരക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ ദിവസം 56 പേര്‍ കൂടി മരണമടഞ്ഞതോടെ ആകെ മരണസംഖ്യ 233 എത്തി. ഇംഗ്ലണ്ടില്‍ 53 പേരാണ് മരിച്ചിട്ടുള്ളത്. പകര്‍ച്ചവ്യാധി ജീവനുകള്‍ കവരാന്‍ തുടങ്ങിയ ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഇരയായി ഒരു 41-കാരന്‍ മാറി. യുകെയില്‍ ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകള്‍ 5018 ആയി ഉയര്‍ന്നു. ഇംഗ്ലണ്ടിലെ എല്ലാ ഇരകള്‍ക്കും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നം നേരിടുന്നവരാണ്. 

വെയില്‍സില്‍ അഞ്ച് പേരും, സ്‌കോട്ട്‌ലണ്ടില്‍ ഏഴും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഒരാളുമാണ് മരണമടഞ്ഞത്. എന്നാല്‍ കൊറോണാവൈറസ് ശക്തിയാര്‍ജ്ജിക്കുന്ന ഘട്ടത്തിലും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന നാണക്കേടിന് അന്ത്യമായിട്ടില്ല. ഇതോടെ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങുന്നവരെ സര്‍ക്കാര്‍ തന്നെ ശാസിച്ചിട്ടുണ്ട്. രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കാലിയാക്കുന്ന ആളുകള്‍ ബുദ്ധിമുട്ടുള്ളവരെ ഒരു നിമിഷം ആലോചിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ആളുകളോട് ശാന്തത പാലിക്കാന്‍ എന്‍വയോണ്‍മെന്റ് സെക്രട്ടറി ജോര്‍ജ്ജ് യൂസ്റ്റിസ് ആവശ്യപ്പെട്ടു. ആവശ്യത്തിലേറെ ഭക്ഷണം ലഭ്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

അതേസമയം ആളുകള്‍ സാധനങ്ങള്‍ വാങ്ങി ശേഖരിക്കുന്ന പ്രവണത രൂക്ഷമായതോടെ എന്‍എച്ച്എസ് ജീവനക്കാര്‍ പോലുള്ള മുന്‍നിര അംഗങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണെന്ന് എന്‍വയോണ്‍മെന്റ് സെക്രട്ടറി ചൂണ്ടിക്കാണിച്ചു. 'ഷോപ്പ് ചെയ്യുന്നവര്‍ ഉത്തരവാദിത്വം കാണിക്കണം. ആവശ്യമുള്ളതില്‍ കൂടുതല്‍ വാങ്ങുന്നത് മറ്റുള്ളവര്‍ക്ക് ഇത് ലഭിക്കാതെ പോകാന്‍ വഴിയൊരുക്കും', അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആളുകള്‍ വാങ്ങിക്കൂട്ടി സൂക്ഷിക്കുന്ന ഭക്ഷണത്തില്‍ കുറച്ചെങ്കിലും കഴിക്കുന്നെന്ന് ഉറപ്പാക്കണമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് വ്യക്തമാക്കി. 

രാവിലെ 5 മണിക്ക് വരെ ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്. അടച്ചുപൂട്ടല്‍ പ്രഖ്യാപനം ഭയന്നാണ് വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങിക്കുന്നത്. അതേസമയം ടോയ്‌ലറ്റ് പേപ്പര്‍ വാങ്ങിയിരുന്ന ജനം ഇപ്പോള്‍ മദ്യം വാങ്ങിക്കൂട്ടുന്ന കാഴ്ചയുമുണ്ട്. പബ്ബും, ക്ലബ്ബും, ബാറുമെല്ലാം അടച്ചിടാന്‍ പ്രഖ്യാപനം വന്നതോടെയാണ് ഭക്ഷണത്തിന് പകരം ആളുകള്‍ മദ്യം ശേഖരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.