CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 57 Seconds Ago
Breaking Now

രാജ്യത്ത് 24 മണിക്കൂറിനിടെ 6,536 പേര്‍ക്ക് കോവിഡ്, മരണം 4167; മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം

4167 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,535 കോവിഡ് കേസുകള്‍. 146 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു. നിലവില്‍ 80,722 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 60, 490 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 4167 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍കൊണ്ട് പുതിയ കേസുകള്‍ പതിനായിരത്തിന് മുകളിലെത്തി. രോഗവ്യാപനത്തിന്റെ വേഗത ആശങ്ക ജനിപ്പിക്കുന്നതാണ്. രോഗ്യവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഡല്‍ഹിയില്‍ 13,418 രോഗബാധിതരും 508 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനത്ത് 3 പുതിയ പ്രദേശങ്ങള്‍ കൂടി ചേര്‍ത്തതോടെ മൊത്തം നിയന്ത്രിത മേഖലകള്‍ 90 ആയി. ഇതിനിടെ, ഡല്‍ഹിഗാസിയബാദ് അതിര്‍ത്തി അടച്ചു. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 229 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 14,063 രോഗബാധിതരും 344 മരണവും റിപ്പോര്‍ട്ട് ചെയ്തു. 72 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജസ്ഥാനില്‍ രോഗബാധിതര്‍ 7000 കടന്നു. മരണം 163. ഇന്ന് മാത്രം 145 കോവിഡ് കേസ് കണ്ടെത്തി. പശ്ചിമ ബംഗാളില്‍ രോഗബാധിതര്‍ 4000ത്തോടടുത്തു, മരണം 200 കവിഞ്ഞു. മധ്യപ്രദേശില്‍ രോഗബാധിതര്‍ ഏഴായിരത്തിനടുത്തെത്തി. മരണസംഖ്യ 300. ബീഹാറില്‍ 163 പുതിയ കേസുകളും അസമില്‍ 13ഉം റിപ്പോര്‍ട്ട് ചെയ്തു. 

ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കവിഞ്ഞു. ഇതുവരെ 347, 903 പേരാണ് മരിച്ചത്. 2,366, 551 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് അമേരിക്കയിലാണ്. മരണസംഖ്യ ഒരുലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 1, 706,226 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ബ്രസീല്‍, റഷ്യ, സ്‌പെയിന്‍ എന്നിങ്ങനെയാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.