CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 50 Minutes 12 Seconds Ago
Breaking Now

വീട്ടുജോലിക്കാരെ കൊറോണ വാഹകരായി ചിത്രീകരിച്ച വിവാദ പരസ്യം ; വിമര്‍ശനവുമായി കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഹേമമാലിനി

വീട്ടുജോലിക്കാരെ കൊറോണ വാഹകരായി ചിത്രീകരിച്ച പരസ്യത്തിലൂടെ വിവാദത്തിലായ ആട്ടയുടെയും ബ്രഡ് മേക്കറിന്റെയും കമ്പനിയായ കെന്റ്.ആര്‍.ഒ സിസ്റ്റത്തിനെതിരെ വിമര്‍ശനവുമായി കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഹേമമാലിനി. പരസ്യം തികച്ചും അനുചിതമാണെന്നും തന്റെ മൂല്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതല്ലെന്നും അവര്‍ പറഞ്ഞു. ഞാന്‍ ഈ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നയാളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ ചെയര്‍മാന്‍ നേരത്തെ തന്നെ വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഹേമ മാലിനി പറഞ്ഞു. ഹേമമാലിനിയേയും മകള്‍ ഇഷ ഡിയോളിനേയും ഫീച്ചര്‍ ചെയ്യുന്ന പരസ്യത്തില്‍ വീട്ടു ജോലിക്കാരെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത് എന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

'നിങ്ങള്‍ വീട്ടുജോലിക്കാരെ കൈകൊണ്ട് ആട്ട കുഴയ്ക്കാന്‍ അനുവദിക്കുന്നുണ്ടോ? അവരുടെ കൈകള്‍ ചിലപ്പോള്‍ അണുബാധയുള്ളതാകാം'. എന്ന് പരസ്യത്തില്‍ പറയുന്നുണ്ട്.

പരസ്യം ജാതീയമായ വിവേചനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ വിമര്‍ശനം ഉന്നയിച്ച് രം?ഗത്ത് എത്തിയിരുന്നു. വീട്ടുജോലിക്കാരിയുടെ കൈ മാത്രമേ അശുദ്ധമാകൂ എന്നാണോ കമ്പനി ഉദ്ദേശിക്കുന്നത് എന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി.

പരസ്യത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കമ്പനി പരസ്യം പിന്‍വലിച്ച് മാപ്പ് ചോദിച്ചിരുന്നു. കെന്റ് ആട്ടയുടെയും ബ്രെഡ് മേക്കറിന്റെയും പരസ്യം അത്തരത്തില്‍ ചിത്രീകരിച്ചതിന് ഞങ്ങളുടെ ക്ഷമ സ്വീകരിക്കുക. ഇത് മനപൂര്‍വ്വം സംഭവിച്ചതല്ലെന്നും പരസ്യം പിന്‍വലിച്ചുവെന്നുമായിരുന്നു കമ്പനി ചെയര്‍മാന്‍ മഹേഷ് ?ഗുപ്ത ട്വിറ്ററില്‍ കുറിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.