CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 42 Seconds Ago
Breaking Now

പൊന്തെഫ്രാക്ടിലെ സ്റ്റാന്‍ലി സിറിയകിന്റെ സംസ്‌കാരം ഇന്ന് ഫെറിബ്രിഡ്ജ് സെമിത്തേരിയില്‍ ; ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ടിന് നാളെ വിട നല്‍കും

കോവിഡ് 19 നിയന്ത്രണമനുസരിച്ച് കുറച്ചു പേര്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനാവൂ.

കോവിഡ് ബാധിച്ചു മരിച്ച പൊന്തെഫ്രാക്ടിലെ സ്റ്റാന്‍ലി സിറിയകിന്റെ സംസ്‌ക്രാക്ട് റോഡിലെ ഫെറിബ്രിഡ്ജ് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. കോവിഡ് 19 നിയന്ത്രണമനുസരിച്ച് കുറച്ചു പേര്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനാവൂ. ഈ മാസം 16 നാണ് സ്റ്റാന്‍ലി മരണത്തിന് കീഴടങ്ങിയത്.

രോഗം ബാധിച്ചു വീട്ടില്‍ മരുന്നു കഴിച്ചു ഇരിക്കവേ അസുഖം കൂടുകയും മരണത്തിന് മൂന്നു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. എന്നാല്‍ പെട്ടെന്ന് സ്‌ടോക്ക് ഉണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. 49 വയസായിരുന്നു.കോഴിക്കോട് സ്വദേശിയാണ് സ്റ്റാന്‍ലി. കുറുപ്പുംതറ സ്വദേശിനിയായ മിനിമോള്‍ ജോസഫാണ് ഭാര്യ. ആല്‍ബിന്‍, അഞ്ജലി എന്നീ രണ്ടു മക്കളാണ് ഉള്ളത്. ലീഡ്‌സ് സീറോ മലബാര്‍ ഇടവകയിലെ സജീവ അംഗമായിരുന്നു മരിച്ച സ്റ്റാന്‍ലി. നാട്ടില്‍ കോഴിക്കോട് കാക്കവയല്‍ ഇടവകാംഗമാണ്.

പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്ന സ്റ്റാന്‍ലിയ്ക്ക് ജോലിക്കിടയിലാണ് കോവിഡ് പിടികൂടിയതെന്നാണ് വിലയിരുത്തല്‍. അമ്പതാം പിറന്നാള്‍ ആഘോഷിക്കാനിരുന്ന സ്റ്റാന്‍ലിയുടെ മരണ വാര്‍ത്തയെത്തിയത് ഏല്ലാവരേയും ഞെട്ടിച്ചു.

യുകെയില്‍ മരിച്ച മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ടിന്റെ സംസ്‌കാരം നാളെ ശനിയാഴ്ച വര്‍ത്തിങ്ങിലുള്ള ഡറിങ്ടണ്‍ സെമിത്തേരിയില്‍ വച്ച് നടത്തും. യാക്കോബായ സുറിയാനി സഭ കൗണ്‍സില്‍, കബറടക്ക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണഅട് യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ ഡോ മാത്യൂസ് മോര്‍ അന്തീമോസ് മെത്രോപ്പോലീത്തായുടെ ആത്മീയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും സഭ ചടങ്ങുകള്‍ സംഘടിപ്പിക്കുക.

ലണ്ടനിലെ സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നാളെ രാവിലെ 7.15 ന് വിശുദ്ധ കുര്‍ബാന നടത്തപ്പെടും. തുടര്‍ന്ന് 8.30 ന് അച്ചന്റെ ഭൗതീക ശരീരം എത്തിച്ച് ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് വര്‍ത്തിങ് ഡറിങ്ടണ്‍ സെമിത്തേരിയില്‍ കബറടക്കം നടത്തും.




കൂടുതല്‍വാര്‍ത്തകള്‍.