CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 30 Minutes 38 Seconds Ago
Breaking Now

ജയറാമിന് തെലുങ്കില്‍ തിരക്കേറുന്നു; പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍ ചിത്രങ്ങളില്‍ പ്രധാന വേഷത്തില്‍ താരം

മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും താരമായി ജയറാം. തെലുങ്കിലെ സൂപ്പര്‍ താരങ്ങളായ പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരുടെ പുതിയ ചിത്രങ്ങളില്‍ ജയറാം പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്‍ ചിത്രം 'അല വൈകുണ്ഠപുരംലോ' ആയിരുന്നു ജയറാമിന്റെ ആദ്യ തെലുങ്ക് ചിത്രം.

ചിത്രം ഹിറ്റായതോടെ ജയറാമിന്റെ പ്രകടനം തെലുങ്കിലും താരത്തിന് ആരാധക പിന്തുണ നേടിക്കൊടുത്തു. മണിരത്‌നം ഒരുക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിലാണ് ജയറാം ഇപ്പോള്‍ അഭിനയിക്കുന്നത്. താരം അഭിനയിക്കുന്ന ആദ്യ സംസ്‌കൃത ചിത്രം 'നമോ'യുടെ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.

പൊന്നിയിന്‍ സെല്‍വന്‍ ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയാകുമെന്ന് ജയറാം അടുത്തിടെ വ്യക്തമാക്കിയത്. അശ്വകാര്‍ഡിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായിരിക്കും പുറത്തിറങ്ങുക എന്നും ജയറാം വെളിപ്പെടുത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.