CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 31 Minutes 18 Seconds Ago
Breaking Now

ഡല്‍ഹിയിലും തമിഴ്‌നാട്ടിലും അതിവേഗത്തില്‍ രോഗ വ്യാപനം ; കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഡല്‍ഹി മുംബൈയെ മറികടന്നു

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 70000 കടന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഡല്‍ഹി മുംബൈയെ മറികടന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും അതിവേഗമാണ് രോഗവ്യാപനം. മധുരയില്‍ ഇന്നു മുതല്‍ ഏഴു ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്ധ്രയിലും കര്‍ണാടകയിലും കൊവിഡ് കേസുകള്‍ 10000 കടന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചില ഇളവുകളോടെ ജൂലൈ 31 വരെ ലോക്ക്ഡൗണ്‍ നീട്ടി.

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 70000 കടന്നു. 24 മണിക്കൂറിനിടെ 3788 പോസിറ്റീവ് കേസുകളും 64 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതര്‍ 70390ഉം മരണം 2365ഉം ആയി. ഇതോടെ രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹി, മുംബൈയെ മറികടന്നു. മുംബൈയില്‍ രോഗബാധിതര്‍ 69,625 ആണ്.

തമിഴ്‌നാട്ടില്‍ 33 പേര്‍ കൂടി മരിച്ചു. 2865 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 67468 ആയി ഉയര്‍ന്നു. ആകെ മരണം 866 ആണ്. ചെന്നൈയില്‍ മാത്രം 45814 രോഗികളാണ് ഉള്ളത്.

റെയില്‍വേ മന്ത്രാലയത്തിലെ 29 ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. അരുണാചല്‍ പ്രദേശില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ ആകെ കൊവിഡ് കേസുകള്‍ 29001ഉം മരണം 1736ഉം ആയി. ജമ്മുകശ്മീരില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്കും പത്ത് പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഛത്തീസ്ഗഡില്‍ 15 ബി.എസ്.എഫ് ജവാന്മാര്‍ കൂടി രോഗബാധിതരായി. 

 




കൂടുതല്‍വാര്‍ത്തകള്‍.