CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 51 Minutes 26 Seconds Ago
Breaking Now

'പെട്രോളിന് വില കൂടുമ്പോള്‍ സകലതിനും വില കൂടുന്ന നാട്ടില്‍ സാധാരണക്കാരനും ജീവിക്കണം'; വില വര്‍ധനവില്‍ ആഞ്ഞടിച്ച് അരുണ്‍ ഗോപി

തുടര്‍ച്ചയായ പെട്രോള്‍ വിലവര്‍ധനവില്‍ ആഞ്ഞടിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. പെട്രോളിന് വില കൂടുമ്പോള്‍ സകലതിനും വില കൂടുന്ന നാട്ടില്‍ സാധാരണക്കാരനും ജീവിക്കണമെന്നും അതിനാല്‍ ശബ്ദം അവര്‍ക്കായിക്കൂടി എന്ന് പറഞ്ഞാണ് അരുണ്‍ ഗോപി കുറിപ്പ് പ്രസിദ്ധീകരിച്ചത്.

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്

നമ്മുടെ വരുമാനത്തില്‍ നിന്നുള്ള ഒരു തുക ടാക്‌സ് ആയി കൈപ്പറ്റുന്ന ഒരു ഭരണസംവിധാനത്തില്‍ ജീവിക്കുന്ന പൗരന്‍ എന്ന നിലയില്‍ ഈ നാട്ടിലെ നമ്മുക്ക് നീതി അല്ല എന്ന് തോന്നുന്ന ഒരു കാര്യത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം ഇല്ലാ എന്നാണോ?? കഴിഞ്ഞ തവണ സംസ്ഥാനത്തിനെതിരെ പറഞ്ഞപ്പോള്‍ കൈയടിച്ചവര്‍ ഇത്തവണ കേന്ദ്രത്തിനെതിരെ പറഞ്ഞപ്പോള്‍ തെറി വിളിക്കുന്നു... മറിച്ചും തിരിച്ചും മറിച്ചും തിരിച്ചും തെറി വിളിയും കൈയടിയും!! എന്റെ അഭിപ്രായം നിങ്ങളുടെ ആരുടേയും കൈയടിക്കായി അല്ല!! ഈ അസഹിഷ്ണുത എന്തിനാണ്? ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ നാട്ടില്‍ അഴിമതി കാട്ടാതിരുന്നിട്ടില്ല.. എന്നിട്ടും സ്വന്തം പാര്‍ട്ടിക്കായുള്ള ന്യായികരണവുമായി അലമുറയിടുന്നവരെ നിങ്ങളോടു പറയാന്‍ ഒന്നുമാത്രം നിശബ്ദമാക്കാന്‍ ശബ്ദമുണ്ടാക്കുമ്പോള്‍ തരം താഴുന്നത് സ്വയമാണ്‍!രാഷ്ട്രത്തിനു വേണ്ടി ആകണം രാഷ്ട്രീയം!!പെട്രോളിന് വില കുറച്ചു കൂടിയാലും കറന്റ് ബില്ല് കൂടിയാലും ഒരുപക്ഷെ ഞാന്‍ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു കൂടും...!! അതിനു വകയില്ലാത്തവര്‍ ഈ നാട്ടിലുണ്ട് പെട്രോളിന് വില കൂടുമ്പോള്‍ സകലതിനും വില കൂടുന്ന നാട്ടില്‍ അവര്‍ക്കും ജീവിക്കണം... ശബ്ദം അവര്‍ക്കായിക്കൂടി...

 




കൂടുതല്‍വാര്‍ത്തകള്‍.