CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 15 Minutes 48 Seconds Ago
Breaking Now

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് സംഭാവന വാങ്ങിയെന്ന് ബിജെപി ; വാക് പോര് മുറുകുന്നു

ഗാല്‍വാന്‍ സംഘര്‍ഷം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനാകില്ല എന്ന പ്രതികരണവുമായി എന്‍സിപി നേതാവ് ശരത് പവാറും രംഗത്ത്‌ എത്തിയിട്ടുണ്ട്.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് സംഭാവന വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ച് ബിജെപി നേതാക്കള്‍. സ്‌റ്റെര്‍ലിംഗ് ബയോടെക്ക് കേസില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവ് അഹമ്മദ് പട്ടേലിനെ മണിക്കൂറുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. ഇതിനിടെ ഗാല്‍വാന്‍ സംഘര്‍ഷം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനാകില്ല എന്ന പ്രതികരണവുമായി എന്‍സിപി നേതാവ് ശരത് പവാറും എത്തിയിട്ടുണ്ട്.

ഗാല്‍വാനില്‍ കയ്യേറ്റമുണ്ടായില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിനും ബിജെപിക്കും ഊരാക്കുടുക്ക് ആയിരിക്കുകയാണ്. ഈ പ്രസ്താവന ആവര്‍ത്തിച്ചു ചോദ്യം ചെയ്യുകയാണ് രാഹുല്‍ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. 

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ വഴി ചൈനയില്‍ നിന്ന് സംഭാവന വാങ്ങി, യുപിഎ കാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് രാജീവ് ഗാന്ധി ഫൗണ്ടേഷനിലേയ്ക്ക് മാറ്റി എന്നിവ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 

ഇതിനിടെയാണ് മൂന്നു വര്‍ഷം പഴക്കമുള്ള സ്‌റ്റെര്‍ലിംഗ് ബയോടെക്ക് കേസില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനെ എഫോഴ്‌സ്‌മെന്റ് 6 മണിക്കൂറിലധികം ചോദ്യം ചെയ്തത്. പ്രതിസന്ധി ഘട്ടങ്ങളില്‍ മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നത് നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാരിനെതിരായ വിമര്‍ശം തുടരുമെന്നും അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു.

അതേസമയം ഗാല്‍വാന്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ഭൂതകാലം കൂടി ഓര്‍ക്കണം എന്നാണ് എന്‍സിപി നേതാവ് ശരത് പവാറിനെ പ്രതികരണം. 1962 ല്‍ ചൈന 45,000 ചതുരശ്ര കിലോമീറ്റര്‍ കൈവശപ്പെടുത്തിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മറക്കാനാകില്ല എന്നും ശരത് പവാര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.