CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 23 Seconds Ago
Breaking Now

സിനിമ എന്നിലേക്കു എത്തിച്ചേരുക ആയിരുന്നു... അതും 'ലോഹിതദാസ് ' എന്ന അതുല്യപ്രതിഭയിലൂടെ.. ഓര്‍മ്മ പങ്കുവച്ച് നടി ഭാമ

പതിനൊന്നാം ചരമവാര്‍ഷികത്തില്‍ ലോഹിതദാസിനെ അനുസ്മരിച്ച് നിരവധി താരങ്ങളാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയില്‍ നായികയായി മലയാളത്തിലേക്കെത്തിയ നടി ഭാമ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്.

അമരാവതിയിലെ നനഞ്ഞ പൂവ് എന്ന് തലക്കെട്ട് നല്‍കിക്കൊണ്ടാണ് ഭാമയുടെ കുറിപ്പ്. ജൂണ്‍ മാസത്തിനെപ്പോഴും മഴയുടെ ഗന്ധമാണുള്ളത്. മുന്‍പൊക്കെ മഴക്കാലമാകുമ്പോള്‍ വേദന നിറഞ്ഞ ഓര്‍മ്മകള്‍ ആവും മനസ്സിലേക്കു വരിക. കാരണം, വര്‍ങ്ങള്‍ക്ക് മുന്‍പുള്ള ഒരു മഴക്കാലത്താണ്, ജൂണ്‍ 12 നാണ് എന്റെ അച്ഛനെ എനിക്ക് നഷ്ടമാകുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ജൂണ്‍ 28 ന് പിതൃതുല്യനായ ഗുരു 'ലോഹിസാറും' കടന്നുപോയി ! പിന്നീട് കടന്നു വരുന്ന ഓരോ ജൂണിലെ മഴയും കാറ്റും കൊണ്ടുവരുന്നത് ഈ ഓര്‍മ്മകളെയായിരുന്നു, ഭാമ കുറിച്ചിരിക്കുകയാണ്.

സിനിമ എന്നിലേക്കു എത്തിച്ചേരുക ആയിരുന്നു. അതും 'ലോഹിതദാസ് ' എന്ന അതുല്യപ്രതിഭയിലൂടെ!

അദ്ദേഹത്തിന്റെ ഒരു ഫോണ്‍ കോളിലൂടെ! എന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും വിജയത്തിനും സന്തോഷങ്ങള്‍ക്കും കാരണമായ, അനുഗ്രഹമായ ആ സിനിമ, നിവേദ്യം എന്ന ചിത്രം!

ഒരുപാട് നന്ദി ,സാറിനും കുടുംബത്തിനും!

ഇന്നും ഓര്‍ക്കുന്നു ലോഹിസാറും, ഒറ്റപ്പാലവും, ലക്കിടിയും, അമരാവതിയുമെല്ലാം. അമരാവതിയുടെ ഇളംതണുപ്പും, പച്ചപായലിന്റെ മണവും പിന്നെ 'വിശാലം ചേച്ചി' ഉണ്ടാക്കിയിരുന്ന നല്ല ചൂടുകഞ്ഞിയുടെയും പപ്പടത്തിന്റെയും മണം ഓര്‍മകളായി ഇന്നും മനസ്സിലേക്ക് കടന്നു വരുന്നു. ഒപ്പം ആ വീടിനു മുന്നിലെ ചാരുകസേരയില്‍ എവിടെയൊക്കെയോ പഴയതും പുതിയതുമായ കഥാപാത്രങ്ങളെ ആലോചിച്ചിരിക്കുന്ന ലോഹിസാര്‍ എന്ന യോഗിയേയും, ഒരിക്കലും മായാത്ത ഓര്‍മ്മകള്‍..




കൂടുതല്‍വാര്‍ത്തകള്‍.