CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 8 Minutes 21 Seconds Ago
Breaking Now

യാക്കോബായ സഭയുടെ കുട്ടികളുടെ പ്രസ്ഥാനമായ എംജെഎസ്എസ്എ യുകെ പ്രിയപ്പെട്ട ബിജിയച്ചന്‍ സ്മരണാര്‍ത്ഥം Essay competition ഉം ക്വിസ് കോമ്പറ്റീഷനും സംഘടിപ്പിക്കുന്നു

ലണ്ടന്‍ ; എല്ലാവരേയും ദുഖത്തിലാഴ്ത്തി നമ്മെ വിട്ടുപിരിഞ്ഞ എംജെഎസ്എസ്എ  ഡയറക്ടര്‍ ആയിരുന്ന പ്രിയപ്പെട്ട ബിജിയച്ചന്റെ സ്മരണക്കായി എംജെഎസ്എസ്എ യുകെ മൂന്നു പരിപാടികളാണ് നടക്കുന്നത്. ഒന്നാമതായി സ്മരണാഞ്ജലി എന്ന ഗാന പരിപാടി നിലവില്‍ നന്നായി പോകുന്നു. ഈ മ്യൂസിക്കല്‍ ട്രിബ്യൂട്ടിലേക്ക് പാട്ടുകള്‍ അയക്കുന്നവര്‍ ഈ മാസം 12ാം തിയതിയ്ക്ക് മുമ്പ് അയക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നു. ഈ പരിപാടി ബ്രിസ്റ്റോള്‍ എല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ ഇടവകയുമായി കൂട്ടിച്ചേര്‍ന്നാണ് എംജെഎസ്എസ്എ നടത്തുന്നത്.

ഈ പരിപാടിക്ക് പുറമേ എംജെഎസ്എസ്എ യുകെ അവതരിപ്പിക്കുന്ന മറ്റൊരു പരിപാടിയാണ് essay competition, ഈ മത്സരം ജൂലൈ 2ാം തിയതി ആരംഭിച്ച് ആഗസ്ത് 12ാം തിയതി അവസാനിക്കുന്നു.നിര്‍ദ്ദേശിക്കുന്ന വിഷയത്തില്‍ 150 വാക്കില്‍ കൂടാതെയും 1200 വാക്കില്‍ കുറയാതെയും ഒരു എസ്സേ എഴുതി അയക്കുന്നവരില്‍ നിന്ന് ഒന്നാം സ്ഥാനക്കാര്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. രണ്ടു ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തില്‍ 12 വയസു മുതല്‍ 15 വരേയും 16 മുതല്‍ 18 വയസ്സു വരെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ഗ്രൂപ്പുകളിലായി പങ്കെടുക്കാവുന്നതാണ്.

ഈ മത്സരത്തിനുള്ള ഒന്നാം സമ്മാന തുക 250 പൗണ്ട് പോര്‍ട്‌സ്മൗത്ത് സെന്റ് തോമസ് യാക്കോബായ പള്ളിയും ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു. രണ്ടാം സമ്മാനമായ 50 പൗണ്ട് സെന്റ് ജോസ് ബേസിങ്‌സ്‌റ്റോക്ക് പള്ളിയും സെന്റ് ജോര്ജ് യാക്കോബായ പള്ളിയും പൂളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.

അടുത്തതായി എംജെഎസ്എസ്എ യുകെയും മാഞ്ചസ്റ്റര്‍ സെന്റ് മേരിസ് ഇടവകയും കൂടി സംയുക്തമായി നടത്തുന്ന ക്വിസ് മത്സരമാണ്. ഈ മത്സരം ജൂലൈ 19,26 ,ആഗസ്ത് 2 എന്നീ തിയതികളില്‍ നടത്തപ്പെടുന്നു. ഒന്നാം സ്ഥാനക്കാര്‍ക്ക് നൂറു പൗണ്ട്, രണ്ടാം സ്ഥാനക്കാര്‍ക്ക് 50 പൗണ്ട്, മൂന്നാം സ്ഥാനക്കാര്‍ക്ക് 25 പൗണ്ട് എന്നിങ്ങനെ നല്‍കുന്നു. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അതാത് പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. നമ്മുടെ പ്രിയപ്പെട്ട അച്ചന്റെ സ്മരണാര്‍ത്ഥം നടത്തുന്ന പരിപാടികള്‍ വന്‍ വിജയമാകുവാന്‍ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.