CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 15 Minutes 14 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വിവിധ ഇടവകകളിലും , മിഷന്‍ കേന്ദ്രങ്ങളിലും നടന്ന വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്നത് ആയിരങ്ങള്‍ , കത്തീഡ്രലിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ . ഉയിര്‍പ്പ് തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്കും വിപുലമായ ഒരുക്കങ്ങള്‍

പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവകകളിലും ,മിഷന്‍ കേന്ദ്രങ്ങളിലും  വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ നടന്നു ,  ഇന്നു രാത്രിയിലും നാളെയുമായി നടക്കുന്ന  ഉയിര്‍പ്പ് തിരുനാള്‍ തിരുക്കര്‍മ്മങ്ങളോടെ സമാപിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ കേന്ദ്രങ്ങളിലും  വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

വിവിധ ഇടവകകളിലും ,മിഷന്‍ കേന്ദ്രങ്ങളിലുമായി  നടന്ന പെസഹാ, ദുഃഖ വെള്ളി കര്‍മ്മങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ആണ് പങ്കു ചേര്‍ന്നത് , പ്രെസ്റ്റണിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പെസഹാ വ്യാഴം , പീഡാനുഭവ വെള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു .

പെസഹാ തിരുക്കര്‍മ്മങ്ങളോടനുബന്ധിച്ചു നടന്ന കാല്‍ കഴുകല്‍ ശുശ്രൂഷക്കും   അദ്ദേഹം കാര്‍മികത്വം വഹിച്ചു .  ദുഃഖ ശനിയായഴ്ച വൈകുന്നേരം ആറ് മുപ്പതിന് ജ്ഞാനസ്‌നാന വൃത  നവീകരണവും , പുത്തന്‍ തീയും വെള്ളവും  വെഞ്ചരിപ്പ് ശുശ്രൂഷയും നടക്കും , തുടര്‍ന്ന്  ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങളും നടക്കും   രൂപതാധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും . ഞായറാഴ്ച രാവിലെ 9 . 30  നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും , രൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍  താഴെയുള്ള രൂപത വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ് .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.