CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 41 Minutes 42 Seconds Ago
Breaking Now

സുനില്‍ തൈമറ്റത്തിന്റെ പിതാവ് ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കമ്മറ്റിയുടെ അനുശോചനം അറിയിച്ചു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും, മുന്‍ ട്രെഷററും, നിയുക്ത പ്രെസിഡന്റുമായ സുനില്‍ തൈമറ്റത്തിന്റെ പിതാവ് ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ കമ്മറ്റിയുടെ അനുശോചനം അറിയിച്ചു.

ദേശീയ പ്രസിഡന്റ് Dr.ജോര്‍ജ് കാക്കനാടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍. ട്രെഷറര്‍ ജീമോന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മധു കൊട്ടാരക്കരയും,  മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

അമേരിക്കയിലെ മലയാള മാധ്യമ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സുനില്‍ തൈമറ്റത്തിന്റെ ഈ ദുഃഖത്തില്‍ പ്രസ് ക്ലബ്ബിലെ എല്ലാ അംഗങ്ങളുടെയും പേരിലുള്ള അനുശോചനം അറിയിച്ചു.  പരേതന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു കൊണ്ട് മീറ്റിംഗ് പൂര്‍ണമായി.

 

 




കൂടുതല്‍വാര്‍ത്തകള്‍.