CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 50 Minutes 39 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ മലയാളികളുടെ കാരണവര്‍ തിയഡോര്‍ ഗബ്രിയേല്‍ അന്തരിച്ചു ; ഗ്ലോസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റുമൊക്കെയായ ഗബ്രിയേലിന്റെ വിടവാങ്ങല്‍ 85ാം വയസ്സില്‍

ശക്തമായ പനി മൂലം ഗുഡ് ഹോപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കേയാണ് മരിച്ചത്.

70 കളില്‍ യുകെയിലെത്തി അരനൂറ്റാണ്ടോളം യുകെയില്‍ മികവാര്‍ന്ന സേവനം നടത്തി ഒടുവില്‍ തന്റെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച് വിടവാങ്ങിയിരിക്കുകയാണ് ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ തിയഡോര്‍ ഗബ്രിയേല്‍. 

തലശേരി ബ്രണ്ണന്‍ കോളേജ് പഠനത്തിന് ശേഷം ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റില്‍ പഠനം നടത്തി അവിടെ തന്നെ അധ്യാപകനായി ജോലിയ്ക്ക് കയറി.ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് നഷ്ടമായിരിക്കുന്നത് ഒരു കാരണവരെ തന്നെയാണ്. ആദ്യകാല കുടിയേറ്റ മലയാളികള്‍ക്ക് എല്ലാ പിന്തുണയുമായി ഒപ്പം നിന്ന മികച്ച വ്യക്തിയാണ് ഇദ്ദേഹം. ഒരാക്സിഡൻ്റിന് ശേഷം ഏറെ കാലമായി കിടപ്പിലായിരുന്ന 85 കാരനായ ഗബ്രിയേല്‍ തിയഡോര്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ബര്‍മ്മിങ്ഹാമില്‍ മകളോടൊപ്പയിരുന്നു.ശക്തമായ പനി മൂലം ഗുഡ് ഹോപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കേയാണ് മരിച്ചത്. 

2002ല്‍ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആരംഭിക്കുമ്പോള്‍ ആദ്യകാല പ്രസിഡന്റായിരുന്നു. ആറ്പി വർഷം GMA യുടെ  പ്രസി ഡൻ്റും പിന്നീട്സം 12 വർഷത്തോളം സംഘടനയുടെ രക്ഷാധികാരിയുമായിരുന്നു. പിന്നീട് വന്ന എല്ലാ ഭാരവാഹികള്‍ക്കും വഴികാട്ടിയായി ഇദ്ദേഹം നിലകൊണ്ടു.

12 ഓളം പുസ്തകങ്ങള്‍ എഴുതി. ഗ്ലോസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസാറായി ജോലി ചെയ്യുമ്പോഴായിരുന്നു ഈ രചനകള്‍.

ബര്‍മിങ്ഹാമിലേക്ക് താമസം മാറിയപ്പോഴും ഗ്ലോസ്റ്റര്‍ മലയാളികളുമായുള്ള അടുപ്പം അദ്ദേഹം തുടര്‍ന്നുകൊണ്ടിരുന്നു. ഹൃദയം കൊണ്ട് ഏവരുമായി എപ്പോഴും അടുപ്പം സൂക്ഷിക്കുകയായിരുന്നു. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ഇദ്ദേഹം 70 കളില്‍ യുകെയിലെത്തി എംഎ ,എംിറ്റ്, എഎച്ച് ഡി, എഫ്ആര്‍എസ്എ എന്നീ ബിരുദങ്ങള്‍ നേടി പ്രൊഫസര്‍ പദവിയിലെത്തുകയായിരുന്നു. ഭാര്യ വിമല, മകള്‍ സുനൈന.




കൂടുതല്‍വാര്‍ത്തകള്‍.