CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 53 Seconds Ago
Breaking Now

കുട്ടികളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; രണ്ട് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ളവരില്‍ ഏഴിരട്ടി വൈറസ് ബാധിതര്‍; തെളിവ് പുറത്തുവിട്ട് ഒഎന്‍എസ്; സ്‌കൂള്‍ തുറന്നത് കുഴപ്പമായോ?

ഇംഗ്ലണ്ടില്‍ പുതിയ ടേം ആരംഭിച്ചതിന് ശേഷം സ്‌കൂളുകളില്‍ അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍ എട്ടിരട്ടിയായാണ് വര്‍ദ്ധിച്ചത്

കുട്ടികള്‍ക്കിടയില്‍ കൊറോണാവൈറസ് ഇന്‍ഫെക്ഷനുകള്‍ വര്‍ദ്ധിക്കുന്നതായി സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്ത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രണ്ട് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് ഏഴിരട്ടി അധികമായി ഉയര്‍ന്നതായാണ് കണ്ടെത്തല്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ഈ ആശങ്ക സത്യമാണെന്ന് തെളിയിക്കുന്ന കണക്കുകള്‍ പങ്കുവെച്ചത്.

17 മുതല്‍ 24 വയസ്സ് വരെയുള്ളവരില്‍ പോസിറ്റീവ് ടെസ്റ്റുകള്‍ വര്‍ദ്ധിക്കുന്നതായി ഒഎന്‍എസ് മുന്നറിയിപ്പ് നല്‍കി. സമാനമായ സ്ഥിതിയാണ് 25 മുതല്‍ 34 വരെയുള്ള പ്രായവിഭാഗക്കാരും നേരിടുന്നത്. സെപ്റ്റംബര്‍ 10 വരെയുള്ള ആഴ്ചയില്‍ ഇംഗ്ലണ്ടില്‍ ഏകദേശം 59,800 പേര്‍ക്കാണ് ഇംഗ്ലണ്ടില്‍ കൊവിഡ്-19 സ്ഥിരീകരിച്ചതെന്ന് ഒഎന്‍എസ് കണക്കാക്കുന്നു. ഒരാഴ്ച മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 51 ശതമാനം വര്‍ദ്ധനവാണ് ഇതില്‍ സംഭവിച്ചത്. 

ഇന്‍ഫെക്ഷനുകള്‍ പ്രധാനമായും യുവജനങ്ങളെ കേന്ദ്രീകരിച്ചാണ് ഉയരുന്നതെന്ന് കൊവിഡ്-19 ഇന്‍ഫെക്ഷന്‍ സര്‍വ്വെ അനാലിസിസ് കോ-ഹെഡ് കാതറീന്‍ കെന്റ് പ്രതികരിച്ചു. 11 വയസ്സ് വരെയുള്ള കുട്ടികളിലെ കേസുകള്‍ ജൂലൈ 23ന് 0.04 ശതമാനം ആയിരുന്നത് സെപ്റ്റംബര്‍ പത്തിന് 0.28 ശതമാനമായാണ് ഉയര്‍ന്നത്. 17 മുതല്‍ 24 വയസ്സ് വരെയുള്ളവരില്‍ 0.04 ശതമാനത്തില്‍ നിന്നും 0.52 ശതമാനത്തിലേക്കാണ് വളര്‍ച്ച. തൊട്ടടുത്ത പ്രായവിഭാഗമായ 34 വയസ്സ് വരെയുള്ളവരില്‍ 0.03യില്‍ നിന്ന് 0.36 ശതമാനവുമായി. 

സെപ്റ്റംബര്‍ 13 വരെയുള്ള ആഴ്ചയില്‍ കെയര്‍ ഹോമുകളില്‍ അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍ അഞ്ചിരട്ടിയായി വര്‍ദ്ധിച്ചെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ പുതിയ ടേം ആരംഭിച്ചതിന് ശേഷം സ്‌കൂളുകളില്‍ ഇത് എട്ടിരട്ടിയായാണ് വര്‍ദ്ധിച്ചത്. എല്ലാ പ്രായവിഭാഗങ്ങളിലും വൈറസ് പടരുന്നുവെന്നതിന്റെ കൃത്യമായ സൂചനയാണ് പുറത്തുവരുന്നതെന്ന് പിഎച്ച്ഇ മെഡിക്കല്‍ ഡയറക്ടര്‍ വോന്‍ ഡോയല്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.