CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 14 Minutes 15 Seconds Ago
Breaking Now

ഇറക്കുമതി ചെയ്ത കൂന്തള്‍ പാക്കേജില്‍ കൊറോണാവൈറസ്; ഫ്രോസണ്‍ സീഫുഡ് വാങ്ങി കഴിച്ചവരെല്ലാം കൊറോണ ടെസ്റ്റ് ചെയ്യണമെന്ന് ചൈനീസ് അധികൃതര്‍; ഭക്ഷണവും സൂക്ഷിക്കണോ?

റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത കൂന്തള്‍ പാക്കേജിലാണ് വൈറസിനെ കണ്ടെത്തിയതെന്ന് കൊവിഡ്-19 പ്രിവന്‍ഷന്‍ ഓഫീസ്

ഫ്രോസണ്‍ ഫുഡ് ഇന്ന് ഭക്ഷണരീതിയുടെ ഒരു ഭാഗമാണ്. എന്നാല്‍ കൊറോണ കാലത്ത് ഇത് എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചൈനയിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ പ്രവിശ്യയായ ജിലിനില്‍ ഇറക്കുമതി ചെയ്ത കൂന്തള്‍ പാക്കേജിംഗില്‍ പുതിയ കൊറോണാവൈറസിനെയാണ് കണ്ടെത്തിയത്. ഇതോടെ സീഫുഡ് വാങ്ങി, കഴിച്ചവരോടെല്ലാം കൊറോണ ടെസ്റ്റിന് വിധേയമാകാനാണ് ഫുയുവിലെ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം. 

പ്രവിശ്യാ തലസ്ഥാനമായ ചാംഗ്ചുന്‍ വഴിയാണ് പാക്കേജുകളില്‍ ഒന്ന് എത്തിയതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രദേശത്തെ ഫ്രോസണ്‍ സീഫുഡ് ഹോള്‍സെയില്‍ ഷോപ്പില്‍ നിന്നും ഇത് വാങ്ങി, ഭക്ഷണമാക്കിയവര്‍ റിപ്പോര്‍ട്ട് ചെയ്യാനും, കൊവിഡ് ടെസ്റ്റ് എടുക്കണമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത കൂന്തള്‍ പാക്കേജിലാണ് വൈറസിനെ കണ്ടെത്തിയതെന്ന് കൊവിഡ്-19 പ്രിവന്‍ഷന്‍ ഓഫീസ് വ്യക്തമാക്കി. 

ഫ്രോസണ്‍ ഫുഡ് പ്രൊഡക്ടുകളില്‍ പോസിറ്റീവായി കണ്ടെത്തിയാല്‍ ഇത് ഇറക്കുമതി ചെയ്ത കമ്പനിയുടെ മറ്റ് ഇറക്കുമതികള്‍ ഒരാഴ്ചത്തേക്ക് മരവിപ്പിക്കുമെന്ന് ചൈനീസ് കസ്റ്റംസ് പറഞ്ഞു. സപ്ലൈയറുടെ ഉത്പന്നങ്ങളില്‍ മൂന്നും, അതിലേറെയും തവണ വൈറസ് കണ്ടെത്തിയാല്‍ വിലക്ക് ഒരു മാസത്തേക്കും നീളും. കഴിഞ്ഞ വര്‍ഷം വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ഇന്‍ഫെക്ഷനുകള്‍ മെയിന്‍ലാന്‍ഡ് ചൈനയില്‍ ഏറെ കുറഞ്ഞ തോതിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ശനിയാഴ്ച കേവലം 10 കേസുകളാണ് സ്ഥിരീകരിച്ചത്. പുതിയ കേസുകളെല്ലാം തന്നെ ചൈനയ്ക്ക് പുറത്ത് നിന്നെത്തുന്നവരിലാണ് കാണുന്നതെന്ന് അധികൃതര്‍ പറയുന്നു. മുന്‍പ് ഫ്രോസണ്‍ ഫുഡില്‍ വൈറസിനെ കണ്ടെത്തിയപ്പോള്‍ ഇതുവഴി കൊവിഡ്-19 പകരുന്നതിന് തെളിവല്ലെന്ന നിലപാടാണ് ഡബ്യുഎച്ച്ഒ സ്വീകരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.