CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 18 Minutes 30 Seconds Ago
Breaking Now

ഇമ്രാനുമായുള്ള ഗാനം പൂര്‍ത്തിയായി ; സന്തോഷം പങ്കുവച്ച് ഗോപി സുന്ദര്‍

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്രാന്‍ ഖാന് ഗോപി സുന്ദര്‍ നല്‍കിയ സര്‍പ്രൈസിനെക്കുറിച്ചുള്ള വീഡിയോ വൈറല്‍ ആയത്. ഗായകന്റെ കഴിവിനുള്ള അഡ്വാന്‍സ് ഗോപി സുന്ദര്‍ നല്‍കിയതും വലിയ ചര്‍ച്ചയായിരുന്നു.ഇപ്പോഴിതാ ഇമ്രാനുമൊത്തുള്ള ആദ്യ ഗാനത്തിന്റെ റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. ഇന്‍സ്‌റാഗ്രാമിലൂടെയാണ് ഇമ്രാനും ഒത്തുള്ള റെക്കോര്‍ഡിങ് അനുഭവം ഗോപി പങ്ക് വച്ചത്. ഇത്രയും കഴിവുകളുള്ള ഇമ്രാനുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അമേസിംഗ് ആയ അനുഭവം ആണെന്നും ഗോപി ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ചു.

' ഞങ്ങളുടെ റെക്കോര്‍ഡിംഗ് സെഷന്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയാതേ ഉള്ളൂ. മിടുക്കനായ ഈ പ്രതിഭാധനനായ ഇമ്രാന്‍ ഖാനുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ കാര്യം ആണ്', ഗോപി സുന്ദര്‍ വ്യക്തമാക്കി.

കൊല്ലം ആശ്രാമം മൈതാനത്തിരുന്നാണ് പുതിയ പാട്ടിന്റെ ഈണം ഗോപി സുന്ദര്‍ ഇമ്രാനെ പരിചയപ്പെടുത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.