CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 35 Minutes 40 Seconds Ago
Breaking Now

വിന്ററില്‍ എന്‍എച്ച്എസിനെ കാത്തിരിക്കുന്നത് 'ട്രിപ്പിള്‍ ലോക്ക്'; കൊറോണാവൈറസ് രോഗികളുടെ എണ്ണമേറുന്നതിനൊപ്പം ഓപ്പറേഷന്‍ ബാക്ക്‌ലോഗും, കപ്പാസിറ്റി കുറയുന്നതും ചേര്‍ന്ന് നടുവൊടിക്കും; ഫണ്ടിറക്കി കാര്യങ്ങള്‍ ശരിയാക്കണമെന്ന് സര്‍ക്കാരിന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ മുന്നറിയിപ്പ്

ഈ വര്‍ഷത്തെ സമ്മര്‍ദം മൂലം ഡോക്ടര്‍മാരും, നഴ്‌സുമാരും ഇപ്പോള്‍ തന്നെ ക്ഷീണിതരാണ്

കൊവിഡ് മഹാമാരി മൂലം വേഗത കുറഞ്ഞ എന്‍എച്ച്എസ് സേവനങ്ങള്‍ വര്‍ഷങ്ങള്‍ പിന്നോട്ട് പോയതായി എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ മുന്നറിയിപ്പ്. ശൈത്യകാലം എത്തുന്നതോടെ എന്‍എച്ച്എസിന് ട്രിപ്പിള്‍ ഭീഷണിയാണ് നേരിടുന്നതെന്നും ഹെല്‍ത്ത് മേധാവികള്‍ വ്യക്തമാക്കി. കൊവിഡ്-19 രോഗികളുടെ എണ്ണമേറുന്നതിന് പുറമെ ചികിത്സ തടസ്സപ്പെട്ട് കിടക്കുന്നവരുടെ വമ്പന്‍ ലിസ്റ്റും, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നടപടികള്‍ മൂലം ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രവര്‍ത്തിക്കുന്ന സമ്മര്‍ദവുമാണ് കാര്യങ്ങള്‍ ശൈത്യകാലത്ത് കുഴപ്പത്തില്‍ എത്തിക്കുന്നതെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ മുന്നറിയിപ്പില്‍ ഓര്‍മ്മിപ്പിച്ചു. 

യുകെയിലെ ഭൂരിപക്ഷം ഹോസ്പിറ്റല്‍ ട്രസ്റ്റുകളും, ആംബുലന്‍സ് സര്‍വ്വീസുകളും, ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പുകളും, മറ്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡര്‍മാരുടെയും പ്രതിനിധിയാണ് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍. ഈ വര്‍ഷത്തെ സമ്മര്‍ദം മൂലം ഡോക്ടര്‍മാരും, നഴ്‌സുമാരും ഇപ്പോള്‍ തന്നെ ക്ഷീണിതരാണ്, ഇതിനൊരു ആശ്വാസം കാണുന്നുമില്ല. ഈ അവസ്ഥയ്ക്ക് അവസാനം വരുത്താന്‍ ഫുള്ളി ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് & കെയര്‍ സിസ്റ്റത്തില്‍ നിക്ഷേപം നടത്താനാണ് സര്‍ക്കാരിനോട് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്. 

252 എന്‍എച്ച്എസ് നേതാക്കളില്‍ നടത്തിയ സര്‍വ്വെയില്‍ പത്തില്‍ ഒന്‍പത് പേരും തങ്ങള്‍ക്ക് കല്‍പ്പിക്കപ്പെട്ട ലക്ഷ്യത്തില്‍ എത്താനുള്ള ഫണ്ട് ഇല്ലെന്ന് അഭിപ്രായപ്പെട്ടു. ബില്‍ഡിംഗ്, ഐടി, മറ്റ് സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസ്ഥ പോലുമില്ല. മഹാമാരി മൂലം എന്‍എച്ച്എസ് സര്‍വ്വീസ് വര്‍ഷങ്ങള്‍ പിന്നോട്ട് പോകുകയാണ് ചെയ്തതെന്ന് ഇവരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഒക്ടോബര്‍ മധ്യത്തോടെ 90 ശതമാനം സേവനങ്ങളും തിരികെ എത്തിക്കാനാണ് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുള്ള ഉത്തരവ്. 

എന്നാല്‍ ടെസ്റ്റിംഗ് പ്രശ്‌നങ്ങള്‍ മൂലം ജീവനക്കാര്‍ ഹാജരാകാതെ പോകുന്നതും, കൊറോണയും, ഫ് ളൂവും എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളെ കുഴപ്പത്തിലാക്കുകയും ചെയ്യുമ്പോള്‍ ഈ ലക്ഷ്യം വിദൂരമാകുമെന്ന് മേധാവികള്‍ ഭയക്കുന്നു. വാര്‍ഷിക ഫണ്ടായി ലഭിക്കുന്ന 20.5 ബില്ല്യണ്‍ പൗണ്ട് വിപുലമാക്കിയെങ്കില്‍ മാത്രമാണ് ലോക്ക്ഡൗണില്‍ നഷ്ടമായ അപ്പോയിന്റ്‌മെന്റുകള്‍ക്ക് ഇടംനല്‍കാന്‍ സാധിക്കൂവെന്നും ഹോസ്പിറ്റല്‍ മേധാവികള്‍ ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.