CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 57 Minutes 32 Seconds Ago
Breaking Now

ഒരേ സമയം രണ്ട് സിനിമകള്‍ റിലീസിന് ; അജുവിന് മറുപടിയുമായി സംവിധായകന്‍

നവാഗതനായ അരുണ്‍ ചന്തുവിന്റെ രണ്ട് സിനിമകള്‍ അണിയറയില്‍  റിലീസിനങ്ങിനൊരുങ്ങുകയാണ്. ലെനയും അജു വര്‍ഗീസുമുള്‍പ്പടെ നിരവധി താരങ്ങള്‍ അണിനിരക്കുന്ന സാജന്‍ ബേക്കറിയും  ഗോകുല്‍ സുരേഷ് നായകനായ സായാഹ്നവാര്‍ത്തയുമാണ് ചിത്രങ്ങള്‍.

ഇരു ചിത്രങ്ങളും ഒരുമിച്ച് എത്തുന്നതിന്  സംവിധായകനെ കളിയാക്കി അജു വര്‍ഗീസ് എത്തിയിരുന്നു. രണ്ട് സിനിമകള്‍ ഒരുമിച്ചു റിലീസിന് നില്‍ക്കുന്ന ലോകത്തെ ആദ്യത്തെ പുതുമുഖ സംവിധായകന്‍ നീയാണോയെന്നായിരുന്നു അജു വര്‍ഗീസ് ചോദിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു അജുവിന്റെ പോസ്റ്റ് വൈറലായി മാറിയത്. പിന്നാലെ മറുപടിയുമായി  സംവിധായകനും എത്തി.

രണ്ട് സിനിമയും ഒരുമിച്ച റിലീസ് ചെയ്യുക എന്നത് യഥാര്‍ത്ഥത്തില്‍ തന്റെ ലക്ഷ്യമായിരുന്നില്ലെന്നും സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പായിരുന്നു സായാഹ്ന വാര്‍ത്തകള്‍ എന്ന് അരുണ്‍ ചന്തു കുറിച്ചിട്ടുണ്ട്.

ഈ പ്രപഞ്ചത്തിന് ചിലപ്പോള്‍ ക്രൂരമായ ഒരു നര്‍മ്മബോധമുണ്ട്, അത്തരത്തില്‍ എന്റെ സിനിമയും അതിന്റെ വിശാലമായ തമാശകളിലൊന്നായിരുന്നു. എന്നാല്‍ അതിന് മുന്നില്‍ കീഴടങ്ങാന്‍ ഞാന്‍ തയ്യാറായിരുന്നെങ്കില്‍ എന്റെ രണ്ട് സിനിമകള്‍ ഒരേ സമയം റിലീസ് ചെയ്യുന്ന ഒരു ദിവസം എനിക്ക് കാണാനാകുമായിരുന്നില്ല.

നവാഗതനായ ഒരാള്‍ക്കും ഇതുപോലൊരു അവസരം ലഭിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യവാനാണെന്ന് പറയാം. സായാഹ്ന വാര്‍ത്തകളും സാജന്‍ ബേക്കറിയും ഒരുമിച്ച് പുറത്തിറക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഞങ്ങള്‍ എന്താണ് നിര്‍മ്മിച്ചതെന്ന് നിങ്ങളെ കാണിക്കാന്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല.  അരുണ്‍ ചന്തു കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.