CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 29 Minutes 40 Seconds Ago
Breaking Now

സ്‌കൂള്‍പഠനകാലത്താണ് കുഞ്ഞാലിമരക്കാരുടെ കഥ മനസ്സിലേക്കെത്തി ; വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം  മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മാര്‍ച്ച് 26ന് എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നീണ്ടിരിക്കുകയാണ്. ഇപ്പോഴിതാ

സ്‌കൂള്‍പഠനകാലത്താണ് കുഞ്ഞാലിമരക്കാരുടെ കഥ മനസ്സിലേക്കെത്തുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.

വൈദേശികരോട് യുദ്ധംചെയ്യുന്ന, കടലില്‍ ജാലവിദ്യ കാണിക്കുന്ന വീരയോദ്ധാവിന്റെ ചിത്രം കുട്ടിക്കാലം മുതല്‍ക്കുതന്നെ മനസ്സിലുണ്ടായിരുന്നു. പക്ഷേ, പൂര്‍ണമായൊരു കഥ എവിടെയും കണ്ടില്ല. പഴയകാലം പുനഃസൃഷ്ടിച്ച് സിനിമ ഒരുക്കുമ്പോള്‍ ഒരുപാടുകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വേഷവിധാനവും ഭാഷയുമെല്ലാം ഏറെ ചര്‍ച്ചചെയ്ത് തീരുമാനിച്ചതാണ്.

കേരളത്തിലങ്ങളോളമിങ്ങോളമുള്ള മലയാളികള്‍ക്ക് മനസ്സിലാകുന്ന ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മരക്കാരുടെ വേഷത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അക്കാലത്തെ മലബാറിലെ പുരുഷന്‍മാരുടെ പൊതുവേഷം കൈലിമുണ്ടാണെന്ന് മനസ്സിലായി.

എന്നാല്‍ കൈലി ഉടുത്ത് യുദ്ധംചെയ്യാന്‍ പ്രയാസമാണ്. കൈയും കാലും അനായാസം ചലിപ്പിക്കാന്‍ പാകത്തിലുള്ള വസ്ത്രധാരണമാണ് യുദ്ധമുഖത്ത് വേണ്ടതെന്ന് തീരുമാനിച്ചു, പ്രിയദര്‍ശന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.