CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 41 Seconds Ago
Breaking Now

തെരഞ്ഞെടുപ്പ് തീയതി അനുസരിച്ച് വാക്‌സിന്‍ തയ്യാറാകില്ല! ട്രംപിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി വെളിപ്പെടുത്തലുമായി മോഡേണ; അംഗീകാരത്തിന് സമര്‍പ്പിക്കുന്നത് നവം.25ന് ശേഷം

മോഡേണയുടെ വാക്‌സിന്‍ 30,000 പേരുടെ അവസാനവട്ട ട്രയല്‍സിലേക്ക് നീങ്ങുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിനത്തില്‍ കൊറോണാവൈറസ് വാക്‌സിന്‍ എത്തിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മോഹം സഫലീകരിക്കുന്ന കമ്പനി തങ്ങളാകില്ലെന്ന് മോഡേണ. സ്ഥാപനത്തിന്റെ സിഇഒ സ്റ്റെഫാന്‍ ബാന്‍സെലാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന് (എഫ്ഡിഎ) ആവശ്യമായ ഡാറ്റ നവംബര്‍ 25 വരെ സമര്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ബാന്‍സെല്‍ വ്യക്തമാക്കിയത്. 

നവംബറിനകം തങ്ങളുടെ കൊറോണാവൈറസ് ട്രയല്‍സില്‍ വാക്‌സിന്‍ ഫലപ്രദമാണോ, അല്ലയോ എന്നത് സംബന്ധിച്ച വിവരം ലഭിക്കുമെന്നാണ് ബാന്‍സെല്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഒക്ടോബറിനകം വാക്‌സിന്‍ പ്രവര്‍ത്തനസജ്ജമാകാനുള്ള സാധ്യത തീരെ കുറവാണെന്ന് അദ്ദേഹം ഇപ്പോള്‍ സ്ഥിരീകരിക്കുന്നു. കമ്പനിയുടെ കൊവിഡ്-19 വാക്‌സിന്‍ 70 ശതമാനമെങ്കിലും ഫലപ്രദമായി കണ്ടെത്തിയാല്‍ അടിയന്തര അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും ബാന്‍സെല്‍ പറഞ്ഞിരുന്നു. 

മോഡേണയുടെ വാക്‌സിന്‍ 30,000 പേരുടെ അവസാനവട്ട ട്രയല്‍സിലേക്ക് നീങ്ങുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍ വരുന്നത്. 56 വയസ്സിനും, അതിന് മുകളിലുമുള്ള വോളണ്ടിയേഴ്‌സില്‍ മോഡേണയുടെ വാക്‌സിന്‍ മികച്ച പ്രതികരണം സൃഷ്ടിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ആത്മവിശ്വാസത്തില്‍ 500 മില്ല്യണ്‍ ഡോസുകള്‍ ഒരു വര്‍ഷം ഉത്പാദിപ്പിക്കാനാണ് മോഡേണ ഒരുങ്ങുന്നത്. 

എന്നാല്‍ അടുത്ത സ്പ്രിംഗ് സീസണ് മുന്‍പ് എല്ലാ അമേരിക്കക്കാര്‍ക്കും മോഡേണ വാക്‌സിന്‍ ലഭ്യമാകുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് ബെന്‍സാല്‍ ഓര്‍മ്മിപ്പിക്കുന്നത്. പ്രസിഡന്റ് ട്രംപിന് ഈ വെളിപ്പെടുത്തല്‍ വലിയ തിരിച്ചടിയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.