CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 11 Minutes 4 Seconds Ago
Breaking Now

ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചാല്‍ നിങ്ങളെ രാമക്ഷേത്ര ദര്‍ശനത്തിനായി കൊണ്ടുപോകും ; രാമക്ഷേത്രത്തെ ഉയര്‍ത്തിക്കാട്ടി ബിഹാറില്‍ യോഗി ആദിത്യനാഥിന്റെ പ്രചാരണം

ഇന്ത്യയുടെ മണ്ണില്‍ ഭീകരത വളര്‍ത്താന്‍ സാധിക്കില്ലെന്ന് പാകിസ്താന്‍ തിരിച്ചറിഞ്ഞു.

ബിഹാര്‍ നിയമസഭ പ്രചാരണത്തില്‍ രാമക്ഷേത്രവും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടവും ഉയര്‍ത്തിക്കാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സ്ഥാനാര്‍ത്ഥിയെ എംഎല്‍എമാരായി തിരഞ്ഞെടുത്താല്‍ അവര്‍ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനത്തിനായി കൊണ്ടുപോകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

രാജ്യത്തെ ഭീകരവാദം അവസാനിപ്പിച്ചെന്നും യോഗി പറഞ്ഞു. ഇന്ത്യയുടെ മണ്ണില്‍ ഭീകരത വളര്‍ത്താന്‍ സാധിക്കില്ലെന്ന് പാകിസ്താന്‍ തിരിച്ചറിഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന ബിജെപി വാഗ്ദാനം മോദി അധികാരത്തിലേറിയ ശേഷം നടപ്പാക്കിയെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

ബിഹാറിലെ ജനങ്ങളുടെ താത്പര്യപ്രകാരമാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വേര്‍തിരിവുമില്ല. കാലിത്തീറ്റ കഴിക്കുന്നവരെ ബിഹാറിലെ ജനം തള്ളികളയണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.