CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 23 Seconds Ago
Breaking Now

ആറ്റ്‌ലി ചിത്രത്തില്‍ ഷാരൂഖ് ഡബിള്‍ റോളില്‍ ?

ദക്ഷിണേന്ത്യന്‍ ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലിയുടെ സിനിമയില്‍ കിംഗ് ഖാന്‍ വേഷമിടുന്നുവെന്ന് കേട്ടപ്പോഴെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു വര്‍ഷത്തോളമായി ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇപ്പോഴിതാ  ചിത്രത്തില്‍ ഷാരൂഖ് ഇരട്ട വേഷം ചെയ്യുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ഒരു പ്രമുഖ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്റെയും അയാളുടെ കുറ്റവാളിയായ മകന്റെയും വേഷങ്ങളിലായിരിക്കും ഷാരൂഖ് ബിഗ് സ്‌ക്രീനിലെത്തുകയെന്നാണ് റിപ്പോര്‍ട്ട് .  ഇമോഷണല്‍ ക്രൈം ത്രില്ലറായിരിക്കും സിനിമയെന്നാണ് സൂചന.

ഈ ചിത്രം  അടുത്ത വര്‍ഷം റിലീസിനെത്തുമെന്നാണ് കരുതപ്പെടുന്നത്. ആറ്റ്‌ലിയുടെ മുന്‍പത്തെ മൂന്ന് ചിത്രങ്ങളിലും നായകന്‍ ഇരട്ട വേഷത്തിലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.