CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 2 Minutes 59 Seconds Ago
Breaking Now

ജന പിന്തുണയുള്ളയാള്‍ എന്‍ഡിഎയുടെ ഭാഗമാകും ; കൃത്യ സമയത്ത് മികച്ച പ്രഖ്യാപനമുണ്ടാകും ; രജനികാന്തിന്റെ ബിജെപിയിലേക്കുള്ള വരവിന്റെ സൂചന നല്‍കി അമിത് ഷാ

കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പമെത്തിച്ച് സഖ്യം വിപുലീകരിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അമിത് ഷാ അണികളോട് വ്യക്തമാക്കി.

തമിഴ്‌നാട് നിയസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണായക രാഷ്ട്രീയ നീക്കം നടത്തി ബിജെപി മുതിര്‍ന്ന നേതാവ് അമിത് ഷാ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈയിലെത്തിയ അമിത് ഷാ തമിഴ് സൂപ്പര്‍താരം രജനികാന്തുമായി രാഷ്ട്രീയ ചര്‍ച്ചനടത്തിയെന്ന് ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ പറഞ്ഞു. കൃത്യസമയത്ത് നല്ല പ്രഖ്യാപനമുണ്ടാകും. മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകും. കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പമെത്തിച്ച് സഖ്യം വിപുലീകരിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അമിത് ഷാ അണികളോട് വ്യക്തമാക്കി.

നിര്‍ണായക സഖ്യനീക്കങ്ങള്‍ കേന്ദ്ര നേതൃത്വം നേരിട്ട് നടത്തുമെന്നു പറഞ്ഞ അമിത് ഷാ തെരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് സൂചന. തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കെ പ്രചാരണത്തില്‍ ശ്രദ്ധിക്കാനും അമിത് ഷാ തമിഴ്‌നാട്ടിലെ ബിജെപി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പിന് 6 മാസം മാത്രം ബാക്കി നില്‍ക്കെ ബിജെപി നോതാക്കളുമായുള്ള അമിത്ഷായുടെ കൂടികാഴ്ച്ച വളരെ നിര്‍ണ്ണായകമാണെന്നാണ് നിരീക്ഷിക്കപ്പെട്ടിരുന്നത്. അകിലൊന്നായിരുന്നു രജനീകാന്തുമായുള്ള കൂടികാഴ്ച്ച.

ഏറെ നാളുകളുടെ ഇടവേളയില്‍ ഇക്കഴിഞ്ഞ ദീപാവലി ദിനത്തിലായിരുന്നു രജനീകാന്ത് ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. മുഖാവരണം ധരിച്ച ചെന്നൈ പോയസ് ഗാര്‍ഡനിലെ വീടിന് മുന്നിലായിരുന്നു താരം ആരാധകരെ കണ്ടത്. ആരവങ്ങളോടെ താരത്തെ വരവേറ്റ ആരാധകരെ പൊലീസെത്തിയായിരുന്നു നീക്കിയത്. ഇക്കഴിഞ്ഞ എട്ട് മാസം രജനീകാന്ത് പുറത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല.

അതിനിടെ നേരത്തെ രജനീകാന്ത് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. താരത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു കൂടികാഴ്ച്ച. സ്വന്തമായി പാര്‍ട്ടിയുണ്ടായിക്കിയില്ലെങ്കില്‍ രജനി ആരെ പിന്തുണക്കുമെന്നത് നിര്‍ണ്ണായകമാണ്

 




കൂടുതല്‍വാര്‍ത്തകള്‍.