CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 53 Seconds Ago
Breaking Now

'ദിലീപിനെതിരായ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ലക്ഷം രൂപയും ഭൂമിയും വാഗ്ദാനം ചെയ്തു ; നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി

നടി ആക്രമിക്കപ്പെട്ട കേസില്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങില്ലെന്ന് സാക്ഷി. തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി ജിന്‍സനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ പ്രതി ദിലീപിനെതിരായ മൊഴി മാറ്റില്ല. പീച്ചി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജിന്‍സണ്‍ പറഞ്ഞു. ദിലീപിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം തനിക്ക് അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തുവെന്നും ജിന്‍സണ്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് പോലീസില്‍ പരാതി നല്‍കിയത്. തന്നെ ഫോണില്‍ വിളിച്ച ആളുടെ സംഭാഷണം ഉള്‍പ്പടെ പോലീസിന് കൈമാറിയെന്നും ജിന്‍സന്‍ അറിയിച്ചു.

സ്വാധീനങ്ങളില്‍ വശപ്പെടില്ല. ദിലീപിനെതിരായ മൊഴി മാറ്റില്ല. പ്രതിഭാഗം സ്ഥിരമായി ഫോണില്‍ വിളിച്ച് സ്വാധീനം ചെലുത്താന്‍ ശ്രമം തുടങ്ങിയതോടെയാണ് പൊലീസിനെ സമീപിച്ചത്. ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം സ്വദേശിയായ നാസര്‍ എന്നയാളാണ് തന്നെ വിളിച്ചതെന്നും ജിന്‍സണ്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഒരു കാരണവശാലും താന്‍ മൊഴിമാറ്റില്ലെന്ന് ജിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജിന്‍സണ്‍. സെല്ലില്‍ വെച്ച് സൗഹൃദത്തിലായ ജിന്‍സണോട് നടിയെ ആക്രമിച്ചതിന്റെ വിവരങ്ങള്‍ സുനി പറഞ്ഞിരുന്നെന്നാണ് ജയില്‍നിന്നും പുറത്തുവന്ന ശേഷം ജിന്‍സണ്‍ മൊഴി നല്‍കിയത്. ദിലീപ് ആവശ്യപ്പെട്ടിട്ടാണ് നടിയെ ആക്രമിച്ചതെന്നും അത് ക്വട്ടേഷനായിരുന്നെന്നും സുനി പറഞ്ഞതായാണ് ജിന്‍സന്റെ മൊഴി.

കേസില്‍ പ്രതിഭാഗം മൊഴിമാറ്റാന്‍ സ്വാധീനം ചെലുത്തുന്നെന്ന് വ്യക്തമാക്കി മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ജിന്‍സന്റെയും പരാതി. വിപിന്‍ ലാലിന്റെ പരാതിയില്‍ എംഎല്‍എ കെബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ ബേക്കല്‍ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ പത്തനാപുരത്ത് നിന്നും ബേക്കല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് കാസര്‍കോട്ടേക്ക് കൊണ്ടുപോയി. പ്രതീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.