CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Seconds Ago
Breaking Now

സോഷ്യല്‍മീഡിയ പ്രകോപന പോസ്റ്റുകള്‍ ; കങ്കണയോടും സഹോദരിയോടും പോലീസിന് മുന്നില്‍ ജനുവരി 8ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

നടി കങ്കണ റണൗത്തിനെയും സഹോദരി രംഗോളി ചന്ദലിനെയും ഇപ്പോള്‍ അറസ്റ്റ് ചെയ്യില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി.അതേസമയം പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജനുവരി 8 ന് മുംബൈ പൊലീസിന് മുന്നില്‍ ഹാജരാകാന്‍ ഇരുവരോടും കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന സഹോദരിമാരുടെ ആവശ്യം കേട്ട ഹൈക്കോടതി സമന്‍സിനെ മാനിക്കണമെന്നും അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കാമെന്നും പറഞ്ഞു. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ കോടതി ചോദ്യം ചെയ്തു.

വിഷയം കേള്‍ക്കുന്നതുവരെ ഇടക്കാല സംരക്ഷണം അനുവദിക്കേണ്ടതുണ്ടെന്നാണ് കോടതിയുടെ പ്രഥമദൃഷ്ട്യാ ഉള്ള അഭിപ്രായം. അപേക്ഷകര്‍ക്കെതിരെ (റണൗത്ത്, ചന്ദല്‍) അറസ്റ്റ് ഉള്‍പ്പെടെ നിര്‍ബന്ധിത നടപടികളൊന്നും പൊലീസ് സ്വീകരിക്കില്ലെന്നും കോടതി പറഞ്ഞു.

കുടുംബത്തിലെ വിവാഹത്തിന്റെ തിരക്കിലായതിനാല്‍ സമന്‍സ് ഒഴിവാക്കി എന്ന കങ്കണ റണൗത്തിന്റെയും സഹോദരിയുടെ വാദവും അംഗീകരിക്കാന്‍ ജഡ്ജിമാര്‍ വിസമ്മതിച്ചു. 'എന്ത് തന്നെയായാലും സമന്‍സിനെ നിങ്ങള്‍ മാനിക്കണം.' എന്ന് കോടതി പറഞ്ഞു. ജനുവരി എട്ടിന് താനും സഹോദരിയും മൊഴി രേഖപ്പെടുത്തുമെന്ന് താരം കോടതിക്ക് ഉറപ്പ് നല്‍കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.