CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 27 Seconds Ago
Breaking Now

ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നു ; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മഞ്ജു വാര്യരും മമ്മൂട്ടിയും

അന്തരിച്ച ഇതിഹാസ ഫുട്‌ബോള്‍ താരം മറഡോണക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാതാരങ്ങളായ മഞ്ജു വാര്യരും മമ്മൂട്ടിയും. ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നുവെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലെഴുതിയത്. കളിയിലെ ഇതിഹാസമെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

'ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു… പ്രിയ ഡീഗോ… വിട!' മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 'ഡീഗോ മറഡോണ. ഒരു യഥാര്‍ത്ഥ ഐക്കണ്‍, കളിയിലെ ഇതിഹാസം' മമ്മൂട്ടി എഴുതി.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മറഡോണ അന്തരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.