CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 7 Minutes 40 Seconds Ago
Breaking Now

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി ; ഹസിന്റെ പരാതിയില്‍ ജോലിക്കാരിയുടെ മകന്‍ അറസ്റ്റില്‍

പണം നല്‍കിയില്ലെങ്കില്‍ ഹസിന്റെ സ്വകാര്യ ചിത്രങ്ങളും മൊബൈല്‍ നമ്പറും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുമെന്നായിരുന്നു ഭീഷണി.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെ ഭീഷണിപ്പെടുത്തിയ കേസില്‍ 25 കാരന്‍ അറസ്റ്റില്‍. പണം ആവശ്യപ്പെട്ട് രണ്ടു മാസമായി യുവാവ് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. 

ഹസിന്റെ വീട്ടിലെ സഹായിയായിരുന്നു പണം ആവശ്യപ്പെട്ട് ആദ്യം വിളിച്ചത്. പിന്നീട് ഇവരുടെ മകനാണെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കാന്‍ തുടങ്ങി. പണം നല്‍കിയില്ലെങ്കില്‍ ഹസിന്റെ സ്വകാര്യ ചിത്രങ്ങളും മൊബൈല്‍ നമ്പറും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുമെന്നായിരുന്നു ഭീഷണി. ഇയാള്‍ ഹസിനെ അധിക്ഷേപിച്ചതായും പരാതി പറയുന്നു.

ഭീഷണി പതിവായതോടെയാണ് പോലീസില്‍ സമീപിച്ചത്. പോലീസ് ചൊവ്വാഴ്ച യുവാവിനെ പിടികൂടി വീട്ടു ജോലിക്കാരിയായിരുന്ന സ്ത്രീയെ കണ്ടെത്താനും പോലീസ് നീക്കം തുടങ്ങി.

 




കൂടുതല്‍വാര്‍ത്തകള്‍.