CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 27 Seconds Ago
Breaking Now

ആറാട്ട് ചിത്രത്തിലേക്കുള്ള വരവ് ; മോഹന്‍ലാലിന്റെ വാക്കുകളെ കുറിച്ച് നടി ശ്രദ്ധ

'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' ചിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ തന്നെ സ്വാഗതം ചെയ്തതിനെ കുറിച്ച് നടി ശ്രദ്ധ ശ്രീനാഥ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ 23ന് ആണ് ആരംഭിച്ചത്. മോഹന്‍ലാലുമായുള്ള ആദ്യ സംഭാഷണത്തെ കുറിച്ചാണ് ശ്രദ്ധ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

'ഇന്ന് ആറാട്ടിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. ടീമിനെ മുഴുവന്‍ കണ്ടു. കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു മോഹന്‍ലാല്‍ സാറിന്റെ ആദ്യ വാക്കുകള്‍, എന്റെ ദിനം ധന്യമാക്കി' എന്നാണ് ശ്രദ്ധ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ എത്തുന്നത്.

കോഹിനൂര്‍ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ലോക്ഡൗണിന് ശേഷം ശ്രദ്ധ വേഷമിടുന്ന ആദ്യ ചിത്രം കൂടിയാണിത്. നെടുമുടി വേണു, സായ് കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.