CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 34 Minutes 10 Seconds Ago
Breaking Now

ഒരു രാജ്യം, ഒരു വോട്ട് മാത്രം പോരാ, ഒരേ പരിഗണനയും വേണം ; കര്‍ഷക പ്രക്ഷോഭത്തില്‍ ശക്തമായ പിന്തുണയുമായി പ്രിയങ്ക ഗാന്ധി

മാര്‍ച്ചു നടത്തുന്ന കര്‍ഷകര്‍ക്ക് മേല്‍ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്ന വീഡിയോ പങ്കുവച്ചാണ് പ്രിയങ്കയുടെ പ്രതികരണം.

കര്‍ഷക ബില്ലിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഒരു രാജ്യം ഒരു വോട്ട് എന്ന ആശയത്തില്‍ വിശ്വസിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ഒരു രാജ്യം ,ഒരേ പരിചരണം എന്ന കാര്യം നടപ്പിലാക്കുന്നില്ലെന്ന് പ്രിയങ്ക ചോദിച്ചു. ഡല്‍ഹിയിലേക്ക് മാര്‍ച്ചു നടത്തുന്ന കര്‍ഷകര്‍ക്ക് മേല്‍ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്ന വീഡിയോ പങ്കുവച്ചാണ് പ്രിയങ്കയുടെ പ്രതികരണം.

രാജ്യത്തെ വിറപ്പിച്ച കര്‍ഷകരുടെ മാര്‍ച്ച് ഒരു തുടക്കം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മുന്നറിയിപ്പു നല്‍കി. സത്യത്തിന് വേണ്ടിയുള്ള കര്‍ഷക പോരാട്ടങ്ങളെ ലോകത്ത് ഒരു സര്‍ക്കാരിനും തടയാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാരിന് കര്‍ഷകര്‍ക്കു വഴങ്ങി കരിനിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.