CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 54 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ഷയറില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന 14-കാരെ വെള്ളം കുടിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി; കൂട്ടത്തിലൊരു കുട്ടിയെ കിടപ്പുമുറിയിലെത്തിച്ച് സെക്‌സ്; കോടതി കയറിയിറങ്ങി 32-കാരി; 16 വയസ്സുണ്ടെന്ന് തെറ്റിദ്ധരിച്ചതായി വാദം

സ്ത്രീയെ തള്ളിമറിച്ചിട്ടാണ് ഇര വീട്ടില്‍ നിന്ന് ഇറങ്ങിഓടിയതെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്

രണ്ട് കൗമാരക്കാരായ ആണ്‍കുട്ടികളെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയ ശേഷം കൂട്ടത്തിലൊരു കുട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട 32-കാരിക്കെതിരെ കേസ്. താന്‍ സ്‌കൂളില്‍ പഠിക്കുന്നതായി ഇര വ്യക്തമാക്കിയെങ്കിലും ഇത് പരിഗണിക്കാതെയായിരുന്നു ടേഹ് വിന്‍സന്റിന്റെ പ്രവര്‍ത്തികളെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു. ഗ്ലോസ്റ്റര്‍ഷയര്‍ വൂളാസ്റ്റണിലെ വീട്ടില്‍ വെച്ചാണ് സംഭവങ്ങള്‍. 

ഫുട്‌ബോള്‍ കളിക്കുകയായിരുന്ന രണ്ട് 14 വയസ്സുള്ള ആണ്‍കുട്ടികളെയാണ് വെള്ളം കുടിക്കാനായി വിന്‍സന്റ് വീട്ടിലേക്ക് ക്ഷണിച്ചത്. ഇവരില്‍ ഒരു ആണ്‍കുട്ടിയെ ബെഡ്‌റൂമിലേക്ക് കൊണ്ടുപോയി സെക്‌സില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് ഗ്ലോസ്റ്റര്‍ ക്രൗണ്‍ കോടതി ജൂറിക്ക് മുന്‍പാകെ വ്യക്തമാക്കപ്പെട്ടു. പ്രൈമറി സ്‌കൂള്‍ പ്രായത്തിലുള്ള മൂന്ന് മക്കളുടെ അമ്മയാണ് വിന്‍സന്റ്. 

2018 ഒക്ടോബര്‍ 21ന് ആണ്‍കുട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടെന്ന വാദം ഇവര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിക്ക് 16 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടെന്നാണ് താന്‍ കരുതിയതെന്ന് ഇവര്‍ പറയുന്നു. വിന്‍സന്റിന്റെ വീടിന് സമീപമുള്ള വൂളാസ്റ്റര്‍ മെമ്മോറിയല്‍ ഹാളില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന കുട്ടികളെയാണ് വെള്ളം കുടിക്കാനായി ക്ഷണിച്ചതെന്ന് പ്രോസിക്യൂട്ടര്‍ ക്രിസ്റ്റഫര്‍ സ്മിത്ത് കോടതിയെ അറിയിച്ചു. 

ഇരയ്ക്ക് വിന്‍സന്റിനെ മുന്‍പരിചയം ഉണ്ടായിരുന്നില്ല. കൂടെയുള്ള ആണ്‍കുട്ടിക്ക് ഇവരെ അറിയാമായിരുന്നു. വീട്ടില്‍ വെച്ചുള്ള സംസാരത്തിനിടെ 14 വയസ്സാണെന്നും, സ്‌കൂളിലാണെന്നും കുട്ടികള്‍ പറഞ്ഞിരുന്നു. ടിവിയോ, വീഡിയോ ഗെയിമോ കാണിക്കാനാണ് മുകളിലേക്ക് വിളിക്കുന്നതെന്ന് കരുതി കൂടെപ്പോയ ശേഷമാണ് സംഭവങ്ങളെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇതിന് ശേഷം സുഹൃത്തുക്കളാണ് കുട്ടിയുടെ വീട്ടില്‍ സംഭവം അറിയിച്ചത്. 

ചോദ്യം ചെയ്യാന്‍ ശ്രമിച്ച കുട്ടിയുടെ വീട്ടുകാരെ വിന്‍സന്റിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സംഗതി കേസാവുകയും വിന്‍സന്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സ്ത്രീയെ തള്ളിമറിച്ചിട്ടാണ് ഇര വീട്ടില്‍ നിന്ന് ഇറങ്ങിഓടിയതെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ തെറ്റുകാരിയല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. 




കൂടുതല്‍വാര്‍ത്തകള്‍.