CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 54 Minutes 51 Seconds Ago
Breaking Now

ഇന്ത്യയുടെ റിപ്പബ്ലിക്ദിന പരേഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥി ആകും

ഇതിന് മുമ്പ് 1993ല്‍ ജോണ്‍ മേജറായിരുന്നു റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി.

ഇന്ത്യയുടെ 2021 ലെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥി ആയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബര്‍ 27ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹത്തെ റിപ്പബ്ലിക് ദിനത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. യുകെ ആതിഥേയരാകുന്ന അടുത്ത വര്‍ഷത്തെ ജി7 ഉച്ചകോടിയിലേക്ക് ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോഡിയേയും ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുമ്പ് 1993ല്‍ ജോണ്‍ മേജറായിരുന്നു റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി.

മുമ്പ് നവംബര്‍ 27ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ചര്‍ച്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബര്‍ 27 ന് ട്വീറ്റില്‍ പറഞ്ഞിരുന്നു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് 19 എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ള സഹകരണത്തില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാക്കാനായെന്നും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

രണ്ട് പ്രധാനമന്ത്രിമാരുമായുള്ള ആശയവിനിമയം ക്രിയാത്മകമായിരുന്നുവെന്ന് യുകെ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ വാഗ്ദാനം ചെയ്യുകയും കാലാവസ്ഥാ വ്യതിയാന വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.