CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 13 Minutes 47 Seconds Ago
Breaking Now

ഇരുചക്രവാഹനക്കാരന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ പിഴത്തുക ; നിയമങ്ങളൊന്നും പാലിക്കാതെ ബൈക്കോടിച്ച യുവാവിന് ഒരു ലക്ഷത്തിലേറെ രൂപ പിഴ

റായ്ഗഡിലെ ഡിഐബി ഛക്കിന് സമീപം വച്ചാണ് പ്രകാശിന് ട്രാഫിക് പൊലീസിന്റെ പിടി വീഴുന്നത്.

ട്രാഫിക് നിയമങ്ങള്‍ ഒന്നും പാലിക്കാതെ വാഹനം ഓടിച്ച യുവാവിന് ഒറ്റയടിക്ക് ഒരുലക്ഷത്തിലേറെ രൂപയുടെ പിഴ. ഒഡീഷ മന്ദ്‌സൗര്‍ സ്വദേശി പ്രകാശ് ബഞ്ചാരയ്ക്കാണ് നിയമലംഘനത്തിന് ഭീമമായ തുക പിഴ ലഭിച്ചത്. പുതിയ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് റായ്ഗഡ് ആര്‍ടിഒയുടെതാണ് നടപടി. സംസ്ഥാനത്ത് ഒരു ഇരുചക്രവാഹനക്കാരന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ പിഴത്തുകയാണിത്.

റായ്ഗഡിലെ ഡിഐബി ഛക്കിന് സമീപം വച്ചാണ് പ്രകാശിന് ട്രാഫിക് പൊലീസിന്റെ പിടി വീഴുന്നത്. ബൈക്കില്‍ വെള്ളസംഭരണം ഡ്രമ്മുകള്‍ വില്‍ക്കുന്നതിനിടെയാണ് വാഹനപരിശോധന സംഘത്തിന്റെ മുന്നില്‍പ്പെട്ടത്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിനൊപ്പം പൊലീസ് സംഘവും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയിരുന്നത്. മധ്യപ്രദേശില്‍ നിന്നാണ് പ്രകാശ് ബൈക്ക് വാങ്ങിയത്. എന്നാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അതുമായി ജോലിക്കിറങ്ങുകയായിരുന്നു.

ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചിരുന്ന ഇയാള്‍ക്ക് ഇന്‍ഷുറന്‍സ് രേഖകള്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും ഉണ്ടായിരുന്നില്ല. ഹെല്‍മറ്റില്ലാത്തതിന് 1000 രൂപ, ഇന്‍ഷുറന്‍സ് രേഖകളില്ലാത്തതിന് 2000, രജിസ്‌ട്രേഷന്‍ നടത്താതെ വാഹനം ഓടിച്ചതിന് 5000, ലൈസന്‍സ് ഇല്ലാത്തതിന് 5000 എന്നിങ്ങനെയാണ് പിഴ. CHVII 182A1 ലംഘനം നടത്തി ഡീലര്‍ വാഹനം വില്‍പ്പന നടത്തിയതിനാണ് ഒരുലക്ഷം രൂപയുടെ പിഴ.

 

 




കൂടുതല്‍വാര്‍ത്തകള്‍.